വിരുതുനഗർ ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു ജില്ലയാണ് വിരുതുനഗർ ജില്ല(തമിഴ്: விருதுநகர் மாவட்டம்). വിരുതുനഗർ നഗരമാണ് ജില്ലയുടെ ആസ്ഥാനം. തിരുനെൽവേലി,മധുരൈ ജില്ലകളിലുണ്ടായിരുന്ന ചില പ്രദേശങ്ങൾ സംയോജിപ്പിച്ചാണ് വിരുതുനഗർ ജില്ല രൂപികരിച്ചത്.കർമവീരെർ കാമരാജർ ജില്ല എന്നും ഈ ജില്ല അറിയപ്പെടുന്നു .

വിരുതുനഗർ ജില്ല, തമിൾനാട് ,ഇന്ത്യ

ശ്രീവെള്ളിപുത്തൂർ ശെൺബഗത്തോപ്പു ചാമ്പൽ മലയണ്ണാൻ സംരക്ഷണകേന്ദ്രം തിരുത്തുക

 
ശേന്ബഗതോപ്പു ഇവിടുത്തുകാർക്ക് ഊട്ടി യെ പോലെയാണ്. . പ്രശാന്ത സുന്ദരമായ ഈ സ്ഥലം വിനോധസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ് .
 
മീൻവെട്ടിപാറ വെള്ളച്ചാട്ടം - മഴക്കാലത്തും ശരത്കാലതും സന്ദർശിക്കുവാൻ അനുയോജ്യമാണിവിടം

ശ്രീവല്ലിപുത്തൂർ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വനമേഖല ട്രെക്കിങ്ങിനു വളരെ അനുയോജ്യമാണ്.ഇവിടേയ്ക്ക് ബസ്‌ സർവീസ് കാര്യമായിട്ടില്ല.പൂർവഘട്ടത്തിന്റെ കിഴക്കൻ മലഞ്ചെരുവിലാണ് ഈ വനമേഖല.ഈ ജില്ലയുടെ 6 .3 % മാത്രമാണ് വനമേഖല.ഈ വനമേഖല അനേകം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് .480 ചതുരശ്ര കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം ശ്രീവല്ലിപുത്തൂർ താലൂക്കിലെ ശെബഗന്തോപ്പിൽ 1989 ലാണ് സ്ഥാപിതമായത്.ഈ വന്യജീവി സങ്കേതത്തിന്റെ തെക്ക്പടിഞ്ഞാറായി പെരിയാർ കടുവ സംരക്ഷിത പ്രദേശവും വടക്ക്പടിഞ്ഞാറായി meghamalaai സംരക്ഷിത വനവുംസ്ഥിതി ചെയ്യുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിരുതുനഗർ_ജില്ല&oldid=3739073" എന്ന താളിൽനിന്ന് ശേഖരിച്ചത്