വിയറ്റ്‌നാമിലെ സ്ത്രീകൾ വിയറ്റ്‌നാമിന്റെ ചരിത്രത്തിലുടനീളം അനേകം മാറ്റങ്ങൾക്ക് വിധേയരായിട്ടുണ്ട്. അവർ സമൂഹത്തിൽ അനേകം വൈവിധ്യമാർന്ന റോളുകൾ എറ്റെടുത്തിട്ടുണ്ട്. സൈനികരായും നഴ്സുകൾ ആയും അമ്മമാരായും ഭാര്യമാരായും അനേകം റോളുകൾ അവർ അണിഞ്ഞിട്ടുണ്ട്. ഗവൺമെന്റിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിച്ചതും, 1930ൽ വിയറ്റ്നാം വിമൻസ് യൂണിയൻ രൂപീകരിച്ചതുൾപ്പെടെ സ്ത്രീകളുടെ അവകാശങ്ങളിൽ അനേകം പുരോഗതി വിയറ്റ്‌നാമിൽ ഉണ്ടായിട്ടുണ്ട്.

വിയറ്റ്‌നാമിലെ സ്ത്രീകൾ
Young Vietnamese women in aodai during the Asia-Pacific Economic Cooperation 2006 event.
Gender Inequality Index
Value0.299 (2012)
Rank48th
Maternal mortality (per 100,000)59 (2010)
Women in parliament24.4% (2012)
Females over 25 with secondary education24.7% (2010)
Women in labour force73.2% (2011)
Global Gender Gap Index[1]
Value0.6863 (2013)
Rank73rd out of 144

കൺഫ്യൂഷ്യൻ സമ്പ്രദായമായ പിതൃദായക്രമം പാലിക്കുന്ന ചൈനീസ് ഭരണത്തിനു മുമ്പ് വിയറ്റ്നാമിൽ മാതൃദായക്രമം ആയിരുന്നു നിലവിലിരുന്നത് എന്ന് അനേകം പണ്ഡിതന്മാർ സ്ഥാപിച്ചിട്ടുണ്ട്. ചൈനീസ് ഭരണം രണ്ടാം നൂറ്റാണ്ടുവരെ മാത്രം നിലനിന്നിരുന്നെങ്കിലും ചൈനയുടെ മൂല്യങ്ങളും സ്ഥാപനങ്ങളും വിയറ്റ്നാമീസ് രാജവംശങ്ങൾ വന്നിട്ടും ഇതിനുശേഷവും തുടരുകയാണുണ്ടായത്. പത്തൊമ്പതാം നൂറ്റാണ്ടിൽ വിയറ്റ്നാം ഫ്രഞ്ച് ഭരണത്തിലായി. അനേകം വിയറ്റ്നാമീസ് സ്ത്രീകൾ ഈ കാലത്ത് ഫ്രഞ്ചുകാരുമായി താത്കാലികമായ വിവാഹബന്ധത്തിലേർപ്പെട്ടു. ഇതിലേർപ്പെട്ട രണ്ടു വിഭാഗവും ഇത് തങ്ങൾക്ക് പരസ്പരം ഉപകാരപ്രദമായതായി കരുതി.

ഇരുപതാം നൂറ്റാണ്ടിൽ ദേശീയവികാരം ഉയരുകയും അത് 1956ൽ ഫ്രഞ്ച് ഭരണത്തിന്റെ അവസാനമാകുകയും ചെയ്തു. ഈ കാലത്ത്, പതിനേഴാം സമാന്തര രേഖയിലൂടെ വിയറ്റ്നാം രണ്ടായി വിഭജിക്കപ്പെട്ടു. ദേശീയബോധം വലർന്നത് സ്ത്രീകളുടെ അവകാശബോധം വർദ്ധിക്കാനും കാരണമായി. ഫ്രഞ്ച് ഭരണത്തിനെതിരായ വിപ്ലവത്തിൽ അനേകം സ്ത്രീകൾ പങ്കെടുത്തിരുന്നു.

ഇരുപതാം നൂറ്റാണ്ടിലുടനീളം യുദ്ധകാലത്ത് സ്ത്രീകളുടെ റോൾ യുദ്ധത്തിലും വീടിനു പുറത്തും വർദ്ധിച്ചു. പ്രത്യേകിച്ച്, ഇന്തോ-ചൈന യുദ്ധസമയത്ത്. വിയറ്റ്നാം യുദ്ധസമയത്തും അതുകഴിഞ്ഞും വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടി, സ്ത്രീകളുടെ അവകാശങ്ങളും തുല്യത, സർക്കാരിലുള്ള സ്ത്രീകളുടെ പ്രാതിനിധ്യം ഇവ വർദ്ധിപ്പിക്കാൻ ആവശ്യമായ ശക്തമായ നടപടികൾ എടുത്തു. 1960കളിൽ ജോലികോട്ട വർധിപ്പിക്കാൻ നടപടിയായി.

സമകാലീന വിയറ്റ്നാമിൽ സ്ത്രീകളുടെ അവകാശങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ, വിയറ്റ്നാമിന്റെ ഉപപ്രധാനമന്ത്രി ഒരു വനിതയാണ്. Đặng Thị Ngọc. Thịnh.ഏപ്രിൽ 2016ലാണ് അവർ അധികാരത്തിലെത്തിയത്. മാർച്ച് 2016ൽ Nguyễn Thị Kim Ngân വിയറ്റ്നാമിലെ ദേശീയ അസംബ്ലിയുടെ ചെയർവുമൺ ആണ്. [2][3]

ഇതും കാണൂ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  2. "Vietnam elects first chairwoman of parliament". Archived from the original on 2016-10-26. Retrieved 2016-10-25.
  3. "Nguyen Thi Kim Ngan elected as first woman National Assembly chair". Báo Ấp Bắc. Retrieved 2016-10-26.

കൂടുതൽ വായനയ്ക്ക്

തിരുത്തുക