വിയറ്റ്നാം അപജയത്തിന്റെ ചരിത്രം
ഫാൻ ബൊ ചൗ എഴുതിയ ചൈനീസ് ഭാഷയിലുള്ള കൃതിയാണ് വിയറ്റ്നാം അപജയത്തിന്റെ ചരിത്രം എന്ന കൃതി.(Chineseചൈനീസ്: 越南亡國史; പിൻയിൻ: Yuènán Wángguó Shǐ, Vietnamese: Việt Nam vong quốc sử) .20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന കോളനി വിരുദ്ധ സമരത്തിന്റെ പശ്ചാത്തലം വിവരിക്കുന്ന കൃതിയാണിത്. 1905 ൽ ജപ്പാനിലായിരിക്കുമ്പോഴാണ് ഫാൻ ബൊ ചൗ ഈ കൃതി എഴുതിയത്.
കർത്താവ് | Phan Bội Châu |
---|---|
യഥാർത്ഥ പേര് | 越南亡國史 Việt Nam vong quốc sử |
രാജ്യം | Vietnam |
ഭാഷ | Classical Chinese |
പ്രസിദ്ധീകരിച്ച തിയതി | 1905 |
ജപ്പാനിലെ പ്രശസ്തനായ ചൈനീസ് ദേശീയ നേതാവായിരുന്ന യിലിയാങ് കിഷാവോ ആണ് ഈ പുസ്തകം പബ്ലിഷ് ചെയ്തത്. വിയറ്റ്നാം സ്വാതന്ത്ര്യത്തിന് വേണ്ടി ഇദ്ദേഹം ചൗയെ സഹായിച്ചിരുന്നു.ചൈനയിലും വിദേശത്തുമാണ് ഈ പുസ്തകത്തിന്റെ കച്ചവടം നടന്നത്.[1] "അന്നാം" എന്ന പേരിലാണ് അന്ന് വിയറ്റ്നാം അറിയപ്പെട്ടിരുന്നതെങ്കിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചതോടെ രാജ്യത്തിന്റെ പേര് "വിയറ്റ്നാം "എന്ന് തന്നെ പരക്കെ അംഗീകരിക്കപ്പെട്ടു.
ഈ പുസ്തകത്തിലൂടെ ൻഗുയിൻ രാജവംശത്തെ നിശിതമായ വിമർശനത്തിന് വിധേയമാക്കിയിരുന്നു. 19ാം നൂറ്റാണ്ടിലെ കോളോണിയൽ നയങ്ങളും ആധുനികവത്ക്കരണക്കിന് സാധിക്കാതെപോയ പരാജയവും വിമർശിക്കപ്പെട്ടു.
കുറിപ്പുകൾ
തിരുത്തുക- ↑ Marr, p. 114.
അവലംബം
തിരുത്തുക- Marr, David G. (1970). Vietnamese anticolonialism, 1885-1925. Berkeley: University of California. ISBN 0-520-01813-3.