വിമല കോളേജ്
10°33′10.2″N 76°13′35.67″E / 10.552833°N 76.2265750°E
ആദർശസൂക്തം | സത്യവും സ്നേഹവും |
---|---|
സ്ഥാപിതം | 1967 |
ബന്ധപ്പെടൽ | സീറോ മലബാർ കത്തോലിക്കാ സഭ |
സ്ഥലം | തൃശൂർ, Kerala, ഇന്ത്യ |
ക്യാമ്പസ് | നഗരം |
അഫിലിയേഷനുകൾ | കാലിക്കറ്റ് യൂണിവേഴ്‌സിറ്റി |
വെബ്‌സൈറ്റ് | www.vimalacollege.edu.in |
തൃശ്ശൂരിലെ ചേറൂരിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് 1967-ൽ സ്ഥാപിതമായ വിമല കോളേജ്. ബിരുദ-ബിരുദാനന്തര വിദ്യാഭ്യാസത്തിന് വനിതകൾക്ക് മാത്രമായി പ്രവേശനം നൽകിയിരുന്ന കേരളത്തിലെ ആദ്യത്തെ കലാലയം കൂടിയാണ് ഈ കോളേജ്.[1][2].
ചരിത്രം
തിരുത്തുകതൃശ്ശൂർ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള നിർമ്മല മഠത്തിന്റെ മേൽനോട്ടത്തിൽ നടത്തി വന്നിരുന്ന തൃശ്ശൂരിലെ സെന്റ് മേരീസ് കോളേജിന്റെ വികസനത്തെത്തുടർന്ന് ഒരു വിഭാഗം വേർപ്പെടുത്തി വികസിപ്പിച്ചാണ് ചേറൂരിൽ ഈ കോളേജ് സ്ഥാപിച്ചത്. ഇവിടത്തെ പ്രധാന കോഴ്സുകൾ കോഴിക്കോട് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ, വിവിധവിഷയങ്ങളിൽ വിദൂര പഠന കോഴ്സുകളും നടത്തി വരുന്നു. 2002-ൽ കേരളത്തിലെ ഏറ്റവും മികച്ച കോളേജിനുള്ള ആർ. ശങ്കർ പുരസ്കാരം ഈ കോളേജിനു ലഭിച്ചു. ബാംഗളൂരിലെ നാഷണൽ അസ്സെസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിൽ ഈ കോളേജിന് പഞ്ചനക്ഷത്ര പദവി നൽകി.
അവലംബം
തിരുത്തുക- ↑ "St. Thomas, Vimala the best". Chennai, India: The Hindu. 2008-12-06. Archived from the original on 2012-11-07. Retrieved 2010-08-04.
- ↑ "Home". Vimala College. Archived from the original on 2010-09-12. Retrieved 2010-08-04.