വിഭക്ത്യാഭാസം
മലയാള വ്യാകരണത്തിൽ വിഭക്തികളെക്കുറിച്ചുള്ള ചർച്ചയുടെ തുടർച്ചയാണ് വിഭക്ത്യാഭാസം. വിഭക്തികളെപ്പോലെ തോന്നിക്കുന്നതും എന്നാൽ യത്ഥാർഥ വിഭക്തിപ്രത്യയങ്ങളല്ലാത്ത പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നതുമായ പ്രയോഗങ്ങളാണ് വിഭക്ത്യാഭാസം.
ആഭാസം എന്നാൽ അതുപോലെ തോന്നിക്കുന്നത് എന്നാണർത്ഥം. അതായത് വിഭക്തിപോലെ തോന്നിക്കുന്നത് വിഭക്ത്യാഭാസം. വിഭക്തിയെന്നാൽ നാമവും ക്രിയയും തമ്മിലുള്ള ബന്ധമാണ്. വിഭക്തിയുടെ ധർമ്മം വിഭക്തിപ്രത്യയങ്ങൾ മാത്രമല്ല നിർവ്വഹിക്കുന്നത്. ചിലപ്പോൾ മറ്റു ചില ശബ്ദങ്ങൾ ഈ ധർമ്മം ഏറ്റെടുക്കുന്നു. വിഭക്ത്യാഭാസമായി വരുന്ന ശബ്ദങ്ങൾ എല്ലാ നാമങ്ങളോടും ചേരില്ലെന്നതും ഓർക്കേണ്ടതുണ്ട്.
ഖിലം, ലുപ്തം, ഇരട്ടിപ്പ് എന്നിങ്ങനെ വിഭക്ത്യാഭാസം മൂന്നു വിധം.
- ഉദാഹരണം-
- മഴയത്തുനടന്നു (അത്ത്)
- വീട്ടിലോട്ടുപോയി (ഓട്ട്)
- പുറകേനടന്നു (ഏ)
- പടിമേലിരുന്നു/പടിക്കലിരുന്നു (മേൽ/കൽ)
പ്രത്യയ രൂപങ്ങളൊന്നുമില്ലാതെയും വിഭക്ത്യാഭാസം പ്രവർത്തിക്കാം.
- ഉദാ-
- പാലക്കാട്ട്പോയി
- വാഴൂർപോകണം
- വാക്കുപാലിച്ചു.
സംബന്ധികാർത്ഥത്തിൽ മാവിൻപൂ, അമ്മൻകോവിൽ, പനംകുല തുടങ്ങിയ പ്രയോഗങ്ങളിൽ കാണുന്നത് സംബന്ധികാഭാസം.