സംസ്കൃതത്തിൽ ‘വിപരീത’ എന്ന് പറഞ്ഞാൽ ‘തലകീഴായ’ എന്നും ‘കരണി’ എന്ന് പറഞ്ഞാൽ ‘പ്രവർത്തി’ എന്നുമാണ് അർത്ഥം. ഈ ആസനാവസ്ഥയിൽ ശരീരം തലകീഴായ അവസ്ഥയിലായിരിക്കും. ഈ ആസനം മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്.

വിപരീതകരണി മുദ്ര
വിപരീതകരണി മുദ്ര

ചെയ്യേണ്ടരീതി

തിരുത്തുക

ആദ്യ ഘട്ടം

തിരുത്തുക
 • ആദ്യമായി തറയി വിരിച്ചിരിക്കുന്ന ഷീറ്റിലോ പായയിലോ കിടക്കുക.
 • കാലുകൾ അടുപ്പിച്ചു വയ്ക്കുക
 • കൈകൾ ശരീരത്തിന് ഇരുവശവുമായി വയ്ക്കുക.
 • പതുക്കെ ശ്വാസം പൂർണമായും ഉള്ളിലേക്ക് എടുക്കുക. താഴെ പറയുന്ന കാര്യങ്ങൾ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനൊപ്പം ചെയ്യുക.
 • കൈപ്പത്തികൾ ഭൂമിയിലേക്ക് അമർത്തി വയ്ക്കുക.
 • കാലുകൾ രണ്ടും ഭൂമിയ്ക്ക് ലംബമായി ഉയർത്തുക.
 • കാല്പ്പദങ്ങൾ തലയുടെ ഭാഗത്തേക്ക് ചൂണ്ടി നില്ക്കണം.
 • കാൽമുട്ടുകൾ വളയുകയോ കൈപ്പത്തി നിലത്ത് നിന്ന് ഉയർത്തുകയോ ചെയ്യരുത്.
 • ശ്വാസം മുഴുവനായി ഉള്ളിലേക്ക് എടുത്ത് അഞ്ച് സെക്കന്റ് നേരം ശ്വാസം പിടിച്ച് ഈ അവസ്ഥയില് തുടരണം.
 • അതേപോലെ, പതുക്കെ ശ്വാസം മുഴുവനായി വെളിയിലേക്ക് വിട്ടും അഞ്ച് സെക്കന്ഡ് നേരം ശ്വാസം പിടിച്ച് ഈ ആവസ്ഥയില് തുടരുക.
 • വീണ്ടും പതുക്കെ, പൂര്ണമായി ശ്വാസം ഉള്ളിലേക്ക് എടുക്കുക. അഞ്ച് സെക്കന്റ് ശ്വാസം പിടിച്ച് നിന്ന ശേഷം വീണ്ടും ശ്വാസം അയച്ച് വിടുക.

രണ്ടാം ഘട്ടം

തിരുത്തുക
 • ശ്വാസം വെളിയിലേക്ക് വിടുമ്പോൾ തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
 • കൈപ്പത്തികൾ തറയില് അമര്ത്ക.
 • കൈകൾ മടക്കി വസ്തി പ്രദേശം കൂടുതൽ ഉയർത്താനായി ഉപയോഗിക്കുക.
 • കാലുകൾ മുകളിലേക്ക് നിവർന്നിരിക്കുകയാണെന്ന് ഉറപ്പ് വരുത്തണം.
 • ശ്വാസം പൂര്ണമായി പുറത്ത് വിടുന്നത് വരെ ഈ അവസ്ഥയിൽ തുടരുക.
 • അഞ്ച് സെക്കന്റ് ശ്വാസം പിടിച്ച് നിർത്തുക.
 • പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുക.
 • അഞ്ച് സെക്കന്റ് നേരം ഈ അവസ്ഥയിൽ തുടരുക.
 • കുറച്ചുനേരം സാധാരണ രീതിയിൽ ശ്വാസമെടുക്കാം.
 • ഇനി ശ്വാസം പൂർണമായും പുറത്ത് വിടുമ്പോൾ അടുത്ത ഘട്ടം ചെയ്യാം.
 • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
 • Asana Pranayama Mudra Bandha -Swami Satyananda Saraswati
 • Yoga for health-NS Ravishankar, pustak mahal
 • Light on Yoaga - B.K.S. Iiyenkarngar
 • The path to holistic health – B.K.S. Iiyenkarngar, DK books
"https://ml.wikipedia.org/w/index.php?title=വിപരീതകരണി_മുദ്ര&oldid=1735339" എന്ന താളിൽനിന്ന് ശേഖരിച്ചത്