വിനിഫ്രഡ് ബോയ്സ്-സ്മിത്ത്
ഇംഗ്ലീഷ് സയൻസ് ആർട്ടിസ്റ്റ്, ലക്ചറർ, യൂണിവേഴ്സിറ്റി പ്രൊഫസർ, സ്കൂൾ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് വിനിഫ്രഡ് ലില്ലി ബോയ്സ്-സ്മിത്ത് (7 നവംബർ 1865 - 1 ജനുവരി 1939). 1865 നവംബർ 7 ന് ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിലെ കോർഷാമിലാണ് അവർ ജനിച്ചത്. [1]
Winifred Boys-Smith | |
---|---|
ജനനം | Winifred Lily Boys-Smith 7 നവംബർ 1865 |
മരണം | 1 ജനുവരി 1939 | (പ്രായം 73)
വിദ്യാഭ്യാസം | Girton College, Cambridge |
തൊഴിൽ | Scientist, Professor |
1891 നും 1895 നും ഇടയിൽ കേംബ്രിഡ്ജിലെ ഗിർട്ടൺ കോളേജിൽ പഠിച്ചു. നാച്ചുറൽ സയൻസസ് ട്രിപ്പോകൾക്കായി വിനിഫ്രഡ് മുഴുവൻ ഓണേഴ്‌സ് കോഴ്‌സും എടുത്തു, എന്നിരുന്നാലും, ആ സമയത്ത് സ്ത്രീകൾക്ക് ബിരുദം നൽകാത്തതിനാൽ ഒരു സർട്ടിഫിക്കറ്റ് മാത്രമേ നൽകിയിട്ടുള്ളൂ. ചെൽട്ടൻഹാം ലേഡീസ് കോളേജിൽ 1896 മുതൽ 1906 വരെ ലില്ലി പഠിപ്പിച്ചു. [1] തുടർന്ന് 1911 മുതൽ ഒട്ടാഗോ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിച്ചു.
ലില്ലിയുടെ മരുമകൻ, ജോൺ സാന്റ്വിത്ത് ബോയ്സ് സ്മിത്ത്, കേംബ്രിഡ്ജ് സെന്റ് ജോൺസ് കോളേജിന്റെ മാസ്റ്റർ ആയിരുന്നു . [2] 1963 മുതൽ 1965 വരെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ആയിരുന്നു. [3]
1903-ൽ ഫ്ലവറിംഗ് പ്ലാന്റ്സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ, നേച്ചർ ജേർണലിൽ വന്ന ഒരു അവലോകനം ഈ പുസ്തകത്തിലെ ചിത്രീകരണങ്ങളെല്ലാം "അസാധാരണമായി നല്ലത്" എന്ന് രേഖപ്പെടുത്തി. [4]
റോയൽ സൊസൈറ്റി ഓഫ് ന്യൂസിലാന്റിലെ "150 വാക്കുകളിൽ 150 സ്ത്രീകൾ" പ്രോജക്റ്റിൽ ബോയ്സ്-സ്മിത്ത് ഉൾപ്പെട്ടിട്ടുണ്ട്. [5]
ചിത്രീകരിച്ച പുസ്തകങ്ങൾ
തിരുത്തുക- Laurie, Charlotte (1903). Flowering Plants: Their Structure And Habitat. Allman and Sons.
- Laurie, Charlotte (1905). A text-book of elementary botany. Allman and Sons.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 McDonald, Heath. "Winifred Lily Boys-Smith". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 23 April 2017.
- ↑ "Correspondence and papers of John Sandwith Boys Smith (1901–1991), theologian, Master of St John's 1959–1969 | St John's College, Cambridge". www.joh.cam.ac.uk (in ഇംഗ്ലീഷ്). Archived from the original on 2017-02-02. Retrieved 20 January 2017.
- ↑ Weglowska, Magdalena (23 February 2015). "History of the Vice-Chancellorship". www.v-c.admin.cam.ac.uk (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2021-02-28. Retrieved 20 January 2017.
- ↑ "Flowering Plants: their Structure and Habitat". Nature (in ഇംഗ്ലീഷ്). 68 (1774): 621. 1903. doi:10.1038/068621d0. ISSN 1476-4687.
- ↑ "150 Women in 150 Words". Royal Society Te Apārangi. Retrieved 18 August 2019.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക