1886-ൽ എസ്.ടി. റെഡ്യാർ കൊല്ലത്ത് സ്ഥാപിച്ച് പ്രവർത്തിപ്പിച്ചിരുന്ന വിദ്യാഭിവർദ്ധിനി അച്ചുകൂടത്തിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മാസികയണ് വിദ്യാഭിവർദ്ധിനി. 1937 ൽ പ്രസിന്റെ കനകജൂബിലിയോടനുബന്ധിച്ച് ഒരു പ്രത്യേക പതിപ്പും പുറത്തിറക്കി. വിദ്യാഭിവർദ്ധിനി കനജൂബിലി പ്രശസ്തി മലയാള സാഹിത്യ രംഗത്തെ അക്കാലത്തെ എല്ലാ പ്രമുഖ എഴുത്തുകാരുടെയും രചനകൾ ഈ മാസികയിൽ കാണാം.[1]

വിദ്യാഭിവർദ്ധിനി മാസികയുടെ 1947 ലെ കവർ

എസ്.ടി. റെഡ്യാറുടെ മരണ ശേഷം മുത്തുസ്വാമി റെഡ്യാരുടെ നേതൃത്വത്തിൽ 1920 മാർച്ച് മുതലാണ് വിദ്യാഭിവർദ്ധിനി മാസികയായിപ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഡമ്മി 1/8 ൽ 38 പുറമാണ് ഒരു ലക്കം. ഏകദേശം രണ്ടു പതിറ്റാണ്ടോളം മാസിക കൃത്യമായി പുറത്തിറങ്ങിയിരുന്നു.

വരിസംഖ്യ

തിരുത്തുക

ഒരു വർഷത്തേക്ക് അഞ്ച് ബ്രിട്ടീഷ് രൂപയായിരുന്നു വരി സംഖ്യ. ഒറ്റ പ്രതിക്ക് എട്ട് ണ യായിരുന്നു. ഇന്ത്യക്കു പുറമെയും വിതരണം ചെയ്തിരുന്ന മാസികക്ക് അവിടങ്ങളിൽ പത്ത് ബ്രിട്ടീഷ് രൂപയായിരുന്നു വരി സംഖ്യ.

പുറം കണ്ണികൾ

തിരുത്തുക
  1. ഡോ. ശ്രീകുമാർ എ.ജി (2024). ആധുനികതയുടെ അക്ഷരവടിവുകൾ. കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോർസ്. p. 101. ISBN 9788196935528.