ത്യാഗരാജസ്വാമികൾ മായാമാളവഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് വിദുലകു മ്രൊക്കെദ

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി വിദുലകു മ്രൊക്കെദ സംഗീത കോ സംഗീതാചാര്യന്മാരെ ഞാൻ നമിക്കുന്നു
അനുപല്ലവി മുദമുന ശങ്കരകൃത സാമനിഗമ
വിദുലകു നാദാത്മക സപ്തസ്വര
സപ്തസ്വരങ്ങളുടെ ആചാര്യന്മാരെയും ശങ്കരസൃഷ്ടമായ സാമവേദത്തിൽ
നിപുണന്മാരുമായ സംഗീതജ്ഞരെ ഞാൻ സന്തോഷത്തോടെ നമിക്കുന്നു
ചരണം കമലാഗൗരീ വാഗീശ്വരീ വിധി ഗരുഡധ്വജ ശിവനാരദുലു
അമരേശ ഭരത കാശ്യപ ചണ്ഡീശ ആഞ്ജനേയ ഗുഹ ഗജമുഖുലു
സുമൃകണ്ഡുജ കുംഭജ തുംബുരു വര സോമേശ്വര ശാർങ്‌ഗദേവ നന്ദീ
പ്രമുഖുലകു ത്യാഗരാജ വന്ദ്യുലകു ബ്രഹ്മാനന്ദ സുധാംബുധി മർമ
ബ്രഹ്മാനന്ദമായ സംഗീതസമുദ്രത്തിന്റെ രഹസ്യങ്ങൾ അറിയുന്ന പ്രമുഖരായ ലക്ഷ്മിയേയും പാർവതിയേയും
സരസ്വതിയേയും വാഗീശ്വരിയേയും ബ്രഹ്മാവിനെയും വിഷ്ണുവിനെയും ശിവനേയും നാരദനേയും അമരന്മാരായ
മഹർഷിമാരായ ഭരതനെയും കാശ്യപനേയും ചണ്ഡീശനെയും ആഞ്ജനേയനെയും സുബ്രഹ്മണ്യനെയും വിനായകനെയും
മാർക്കണ്ഡേയനെയും അഗസ്ത്യനെയും തുംബുരുവിനെയും സോമേശ്വരനെയും നന്ദിയേയും ത്യാഗരാജൻ വന്ദിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിദുലകു_മ്രൊക്കെദ&oldid=3486878" എന്ന താളിൽനിന്ന് ശേഖരിച്ചത്