മുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണം
(വിടവാങ്ങൽ പ്രഭാഷണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവാചകൻ മുഹമ്മദ് തന്റെ അവസാന ഹജ്ജിൽ നടത്തിയ അറഫ പ്രഭാഷണത്തെയാണ് വിടവാങ്ങൽ പ്രഭാഷണം ( അറബി: خطبة الوداع, ഖുത്ബതുൽ വിദാഅ്), എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഹിജ്റ 10-ആം വർഷം ദുൽഹജ്ജ് 9 (6 മാർച്ച് 632) വെള്ളിയാഴ്ചയാണ് [1] ) ഈ പ്രഭാഷണം നടക്കുന്നത്. ബുഖാരി, മുസ്‌ലിം, സുനൻ അബൂ ദാവൂദ് തുടങ്ങിയ ഹദീഥ് സമാഹാരങ്ങളിൽ ഈ സംഭവം പ്രതിപാദിക്കപ്പെടുകയും പ്രഭാഷണഭാഗങ്ങൾ ഉദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. [2] [3] [4] [5] [6] വാക്യം 5:3, "ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു ..." എന്ന ഖുർആൻ വാക്യം ഈ പ്രഭാഷണത്തിനിടയിൽ അവതരിപ്പിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. [7] ഈ പ്രഭാഷണം വിവിധലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രഭാഷണത്തിൽ ഖുർആനും പ്രവാചകചര്യയും മുറുകെപ്പിടിക്കാൻ വിശ്വാസികളെ അനുശാസിക്കുന്നു.
ഹദീഥുകളിൽ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "IslamicFinder: Accurate Prayer Times, Athan (Azan), Mosques (Masjids), Islamic Center, Muslim Owned Businesses, Hijri Calendar, Islamic Directory worldwide". www.islamicfinder.org. Archived from the original on 2016-03-09. Retrieved 2016-03-09.
- ↑ "The Hadith of the Prophet Muhammad (صلى الله عليه و سلم) at your fingertips".

- ↑ Brown, Jonathan A.C. (2011). "1. Life of the Messenger of God". Muhammad, A very short introduction. Oxford University Press. Retrieved 17 April 2020.