വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കേരളം

കേരള സർക്കാറിന്റെ കീഴിൽ പൊതുജന സേവകരുടെ അഴിമതിയും ക്രമക്കേടുകളും കണ്ടുപിടിക്കുന്നതിനും തടയുന്നതിനും കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിനും വേണ്ടി വിജിലൻസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് വിജിലൻസ് & ആന്റി കറപ്ഷ്ൻ ബ്യൂറോ. തിരുവനന്തപുരം പി.എം.ജി ജംഗ്‌ഷനു സമീപമാണ് വിജിലൻസ് & ആന്റി കറപ്ഷ്ൻ ബ്യൂറോയുടെ ആസ്ഥാനമായ വിജിലൻസ് ഡയറക്റ്ററേറ്റ് സ്ഥിതി ചെയ്യുന്നത്. 1964-ലാണ് ഇത് പ്രത്യേക വകുപ്പായി രൂപീകരിച്ചത്.

Vigilance and Anti-Corruption Bureau, Kerala
കേരള വിജിലൻസ് & ആന്റി കറപ്ഷ്ൻ ബ്യൂറോ
ചുരുക്കംVACB, വി.എ.സി.ബി
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1956
അധികാരപരിധി
പ്രവർത്തനപരമായ അധികാരപരിധികേരളം, ഇന്ത്യ
ഭരണസമിതികേരള സർക്കാർ
പ്രവർത്തന ഘടന
അവലോകനം ചെയ്യുന്നത്വിജിലൻസ് വകുപ്പ്
ആസ്ഥാനംതിരുവനന്തപുരം, കേരളം
Minister ഉത്തരവാദപ്പെട്ട
മേധാവി
  • മനോജ് എബ്രഹാം. ഐ.പി.എസ്, ഡയറക്ടർ
VACB Units14
വെബ്സൈറ്റ്
https://vigilance.kerala.gov.in

വകുപ്പിനെ കുറിച്ച്തിരുത്തുക

വിജിലൻസ് ആന്റ് ആന്റി-കറപ്ഷൻ ബ്യൂറോ ആണ് സംസ്ഥാനത്ത് അഴിമതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രധാന ഏജൻസി. 1964 മുതൽ പ്രത്യേക വകുപ്പായി ഒരു ഡയറക്ടറുടെ കീഴിൽ അഴിമതി കേസുകൾ അന്വേഷിക്കുന്നതിനായി പോലീസ് വകുപ്പിലെ ഓഫീസർമാരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവർത്തിച്ചുവരുന്നു. അഴിമതിക്കാരെ നിയമത്തിന് മുന്നിലെത്തിച്ച് കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കുന്നതിനുള്ള നിരന്തരവും ഇടതടവില്ലാത്തതുമായ പ്രവർത്തനങ്ങൾ വിജിലൻസ് വകുപ്പ് ഉറപ്പാക്കുന്നു.

എ.ഡി.ജി.പി റാങ്കിലുള്ള ഒരു ഡയറക്ടറാണ് വിജിലൻസ് ആന്റ് ആന്റി-കറപ്ഷൻ ബ്യൂറോയുടെ തലവൻ. നിലവിലെ ഡയറക്ടറെ സഹായിക്കാനായി ഐ ജി റാങ്കു മുതൽ ഡി.ഐ.ജി. റാങ്കു വരെയുള്ള 4 പോലീസ് ഉദ്യോഗസ്ഥരുടെ അനുവദനീയ തസ്തികയുണ്ട്. എന്നാൽ നിലവിൽ ഡയറക്ടറെ സഹായിക്കാനായി ഒരു പോലീസ് ഇൻസ്‌പെക്ടർ ജനറൽ (ഐ.ജി) പ്രവർത്തിക്കുന്നു. ഭരണനിർവഹണ കാര്യങ്ങളിൽ ഡയറക്ടറെ സഹായിക്കുന്നതിനും ഇന്റലിജൻസ് ബ്രാഞ്ചുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി ഒരു പോലീസ് സൂപ്രണ്ടും (ഇന്റലിജൻസ്), ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും (എച്ച്.ക്യു) വും ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നു.

കേരളത്തിലെ 14 ജില്ലകളിലായി വിജിലൻസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ ജില്ലകളിലും ഓരോ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മാരുടെ കീഴിൽ വിജിലൻസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. വിജിലൻസ് ഡിവൈഎസ്പി മാരെ സഹായിക്കുന്നതിനായി പോലീസ് ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരും അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരും സിവിൽ പോലീസ് ഓഫീസർമാരും ഉണ്ട്. വിജിലൻസ് യൂണിറ്റ് ഓഫീസുകൾക്ക് പോലീസ് സ്റ്റേഷനെ പോലെ അഴിമതി തടയൽ ആക്ട് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തു അന്വേഷിക്കാൻ അധികാരമുണ്ട്. വിജിലൻസ് കേസുകളുടെ വിചാരണക്കായി പ്രത്യേകം വിജിലൻസ് കോടതികളും ട്രൈബ്യൂണലുകളും ഉണ്ട്. ഈ പ്രത്യേക കോടതികൾ വിജിലൻസ് കേസുകൾ മാത്രം വിചാരണ ചെയ്യുന്നു. വിജിലൻസ് കേസുകളുടെ ക്രൂസിക്യൂഷന് വേണ്ടി പ്രത്യേക പ്രോസിക്യൂട്ടർമാരും നിയമ ഉപദേശകരും വകുപ്പിൽ ഉണ്ട്.

കേരള പോലീസിൽ നിന്ന് ഡെപ്യൂട്ടേഷൻ വഴിയാണ് പോലീസ് ഉദ്യോഗസ്ഥരെ വിജിലൻസ് ബ്യൂറോയിലേക്ക് നിയമിക്കുന്നത്. വിജിലൻസിലേക്ക് നേരിട്ടുള്ള നിയമനം നിലവിലില്ല.

വിജിലൻസിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾതിരുത്തുക

കേരള സർക്കാർ ജീവനക്കാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരുടെയും പേരിലുള്ള താഴെപറയുന്ന തരത്തിലുള്ള ആരോപണങ്ങളെ കുറിച്ചുള്ള കേസുകളുടെയും അന്വേഷണങ്ങളാണ് ബ്യുറോ നടത്തുന്നത്.

  • പി സി ആക്ട് 1988ൽ നിർവചിച്ചിരിക്കുന്ന രീതിയിലുള്ള പൊതു സേവകരുടെ ക്രിമിനൽ പെരുമാറ്റം.
  • പൊതു സേവകരുടെ സത്യസന്ധരഹിതമായ അല്ലെങ്കിൽ മാന്യമല്ലാത്ത പെരുമാറ്റം അല്ലെങ്കിൽ അധികാര ദുർവിനിയോഗം.
  • കൃത്യവിലോപം അല്ലെങ്കിൽ അശ്രദ്ധ.
  • 5,00,000 രൂപയിൽ കൂടുതലുള്ള പൊതുമുതലിന്റെ ദുരുപയോഗം.
  • വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിക്കൽ.
  • പൊതുപണമോ സ്വത്തുവകകളോ ദുരുപയോഗം ചെയ്യുക.
  • അഴിമതി പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.
  • ഔദ്യോഗിത സേവനങ്ങൾക്ക് പ്രതിഫലം അല്ലെങ്കിൽ കൈക്കൂലി ആവശ്യപ്പെടൽ.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഔദ്യോഗിക വെബ്‌സൈറ്റ് Archived 2022-07-07 at the Wayback Machine.

അഴിമതി കൈക്കൂലി റിപ്പോർട്ട് ചെയ്യുന്നതിനുള്ള പോർട്ടൽ