വിജാഗിരി
രണ്ട് ഘനവസ്തുക്കൾ തമ്മിൽ ബന്ധിപ്പിക്കുകയും അവയ്ക്കിടയിൽ ഒരു പരിമിത കോൺ കറക്കം സാധ്യമാക്കുകയും ചെയ്യുന്ന ഒരു യന്ത്ര സംവിധാനമാണ് വിജാഗിരി (Hinge). ബന്ധിപ്പിച്ചിരിക്കുന്ന രണ്ടുവസ്തുക്കളിലെ വിജാഗിരികളുടെ കറക്കം പരസ്പരം,അതിലെ സ്ഥിരമായ അച്ചുതണ്ടിന്റെ കേന്ദ്രീകരിച്ച് ആപേക്ഷിമമായിരിക്കും. വിജാഗിരി ഉണ്ടാക്കുന്നത് വളയുന്ന പദാർത്ഥങ്ങൾക്കൊണ്ടോ ചലിക്കുന്ന ഘടകങ്ങൾക്കൊണ്ടോ ആണ്. അടിസ്ഥാനപരമായി കൂട്ടിച്ചേർക്കുക(joints) എന്ന ധർമ്മമാണ് വിജാഗിരി നിർവ്വഹിക്കുന്നത്. ജനൽ, വാതിൽ തുടങ്ങിയവ ഭിത്തിയുമായി ഉറപ്പിക്കാനാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്.
തരങ്ങൾതിരുത്തുക
- ബാരൽ വിജാഗിരികൾ
- പിവൊറ്റ് വിജാഗിരികൾ
- ബട്ട്/മോർട്ടിസ് വിജാഗിരികൾ
- കേസ് വിജാഗിരികൾ
- പിയാനോ വിജാഗിരികൾ
- മറക്കപ്പെട്ട(concealed) വിജാഗിരികൾ
- ബട്ടർഫ്ലൈ വിജാഗിരികൾ
- ഫ്ലാഗ് വിജാഗിരികൾ
- സ്ട്രാപ്പ് വിജാഗിരികൾ
- H വിജാഗിരികൾ
വിജാഗിരി താങ്ങുകൾ(Hinged Supports)തിരുത്തുക
ഉത്തരങ്ങൾ താങ്ങി നിർത്തുന്നതിനായി വിവിധതരം താങ്ങുകൾ ഉപയോഗിയ്ക്കാറുണ്ട്.സ്വഭാവം അനുസരിച്ച് അവയെ പലതായി തരം തിരിയ്ക്കുകയുമാവാം.താങ്ങുകളിൽ കേന്ദ്രീകരിയ്ക്കപ്പെടുന്ന ബലത്തിന്റെയും മോമന്റിന്റെയും അടിസ്ഥാനത്തിലാണ് താങ്ങുക്അളെ പ്രധാനമായും വർഗ്ഗീകരിച്ചിരിയ്ക്കുന്നത്.വിജാഗിരി താങ്ങുകൾക്ക് തിരശ്ചീനവും ലംബവുമായ ബലങ്ങളെ എതിർക്കുന്നതിനുള്ള ശേഷിയുണ്ട്.അതിനാൽ തന്നെ ഈ രണ്ട് ദിശകളിലും പ്രതിബലം രൂപപ്പെടുന്നു.ഇത്തരം താങ്ങുകളിൽ അനുഭവവേദ്യമാകുന്ന മോമെന്റ് പൂജ്യം ആയിരിയ്ക്കും.സ്വതന്ത്രമായ രണ്ട് പ്രതിബലങ്ങളാണിവിടെ രൂപപ്പെടുക.
ചിത്രശാലതിരുത്തുക
പഴയ തരത്തിലുള്ള ഒരു വിജാഗിരി.Bignascoൽനിന്നുള്ള കല്ലുകൊണ്ടുള്ള വാതിൽ.