വിചിത അമേരിക്കൻ ഇന്ത്യൻ ജനങ്ങൾ
വിചിത ജനങ്ങൾ മദ്ധ്യ പടിഞ്ഞാറൻ അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളുടെ ഒരു കോൺഫെഡറേഷനാണ്. ചരിത്രപരമായി അവർ കഡ്ഡോയൻ ഭാക്ഷാകുടുംബത്തിലുൾപ്പെട്ട “വിചിത” ഭാക്ഷയാണ് സംസാരിക്കുന്നത്. കൻസാസ്, ഒക്ലാഹോമ, ടെക്സാസ് എന്നിവിടങ്ങളിലെ തദ്ദേശീയ ജനതയായിരുന്നു ഇവർ. ഇന്ന് നാല് വിചിത വംശങ്ങൾ നിലവിലുണ്ട്. വാക്കോ (Waco), ടാവോവായ (Taovaya), ടവകോനി (Tawakoni), വിചിത പ്രോപ്രർ (ഫെഡറൽ അംഗീകാരം സിദ്ധിച്ച “കിച്ചായി” ജനങ്ങൾ) എന്നിവയാണിവ. ഈ നാലു വിവിധ വിചിത വംശങ്ങൾ ഒരു കൂട്ടായ്മയായി “വിചിത ആൻറ് അഫിലിയേറ്റഡ് ട്രൈബ്സ്” എന്നറിയപ്പെടുന്നു.
Regions with significant populations | |
---|---|
United States (Kansas, Oklahoma, Texas) | |
Languages | |
English, Caddo, Wichita | |
Religion | |
Native American Church, Christianity, traditional tribal religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Arikara, Caddo, Hidatsa, Kichai, Mandan, Pawnee, Tawakoni, Waco |
വിചിത ഭരണസംവിധാനം
തിരുത്തുകവിചിത വർഗ്ഗക്കാരുടെ മുഖ്യകാര്യാലയം ഒക്ലാഹോമയിലെ അനഡാർക്കോ ആണ്. ഗോത്ര അധികാരപരിധിയിലുള്ള പ്രദേശങ്ങൾ ഒക്ലാഹോമയിലെ കഡ്ഡോ കൌണ്ടിയിൽ ഉൾപ്പെട്ടിരിക്കുന്നു. വിചിത വർഗ്ഗക്കാർ സ്വയം ഭരണാധികാരമുള്ള ഗോത്രവർഗ്ഗമാണ്.
ഇപ്പോഴത്തെ വിചിത ഗോത്രഭരണ നേതൃത്വം :
- പ്രസിഡൻറ് : ടെറി പാർട്ടൺ
- വൈസ്പ്രസിഡൻറ് :ജെസെ ഇ. ജോൺസ്
- സെക്രട്ടറി : മൈൽസ് സ്റ്റീഫൻസൺ ജൂണിയർ.
- ട്രഷറർ: വനേസ വാൻസ്
സാമ്പത്തിക വികസനം
തിരുത്തുകവിചിത വർഗ്ഗത്തിൻറെ അധീനതയിൽ ഒരു കാസിനോ, പുകവലികേന്ദ്രം, സഞ്ചാരവിവരകേന്ദ്രം, ചരിത്രകേന്ദ്രം, ക്ഷീരോല്പന്ന ശീതീകരണകേന്ദ്രം, അനഡാർക്കോയിൽ സ്ഥിതി ചെയ്യുന്ന ക്രോസ് റ്റിംബേർസ് റസ്റ്റോറൻറ് എന്നിവയുണ്ട്. 2010 ലെ വാർഷിക സാമ്പത്തിക വരുമാനം 4.5 മില്ല്യൺ ഡോളർ ആയിരുന്നു.
ചരിത്രം
തിരുത്തുകവിചിത വർഗ്ഗക്കാരുടെ പൂർവ്വികർ ഏകദേശം 2,000 വർഷങ്ങൾക്കപ്പുറം നെബ്രാസ്കയുക്ക് വടക്ക് റെഡ് നദീപ്രദേശം മുതൽ കിഴക്കൻ മഹാസമതലങ്ങൾ വരെയുള്ള മേഖലയിലാണ് ജീവച്ചിരുന്നത്. ആദ്യകാല വിചിത ജനങ്ങൾ സംഘം ചേർന്നു വേട്ടയാടുന്ന നാടോടികളായിരുന്നെങ്കിലും ക്രമേണ അവർ കാർഷികവ്യവസ്ഥയിലേയ്ക്കു തിരിഞ്ഞു. വാഷിത, ഒക്ലാഹോമയിലെ വാഷിത, തെക്കൻ കനേഡിയൻ നദികൾക്കു മേൽഭാഗത്തുള്ള പ്രദേശങ്ങളിൽ 900 CE കാലഘട്ടത്തിൽ ക്രമേണ കാർഷികഗ്രാമങ്ങൾ രൂപപ്പെട്ടിരുന്നു. പത്താം നൂറ്റാണ്ടിലെ ഈ സമൂഹം ചോളം, ബീൻസ്, സ്ക്വാഷ്, സൂര്യകാന്തി കുടുംബത്തിലെ “മാർഷ് എൽഡർ (Iva annua), പുകയില എന്നിവ കൃഷി ചെയ്തിരുന്നു. ഇതോടൊപ്പംതന്നെ അവർ മാൻ, മുയല്, ടർക്കി, കാട്ടുപോത്ത് എന്നിവയെ വേട്ടയാടുകയും നദികളിൽ മീൻ, കടുക്ക എന്നിവ പിടിക്കുകയും ചെയ്തിരുന്നു. ദീർഘചതുരാകൃതിയിലുള്ള പുല്ലുമേഞ്ഞ പാർപ്പിടങ്ങളായിരുന്നു ഇവരുടേത്.
അവലംബം
തിരുത്തുക- ↑ 2011 Oklahoma Indian Nations Pocket Pictorial Directory. Archived May 12, 2012, at the Wayback Machine. Oklahoma Indian Affairs Commission. 2011: 38. Retrieved 8 Feb 2012.