വൈറ്റ് പെക്കിൻ, ഐൽസ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉത്പാദിപ്പിച്ച ഒരിനം ഇറച്ചിത്താറാവാണ് വിഗോവ[1]. വിയറ്റ്‌നാമാണ് ഇവയുടെ ജന്മദേശം. ഇറച്ചിക്കുവേണ്ടി വളർത്തുന്ന ഇവ പ്രതിവർഷം 80 മുതൽ 100 വരെ മുട്ടകൾ മാത്രമാണ് ഇടുന്നത്. രണ്ടുമാസം കൊണ്ട് ഇവ മൂന്നു കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. വെള്ളനിറത്തിലുള്ള വിഗോവ താറാവുകൾക്ക് മികച്ച തീറ്റ പരിവർത്തനശേഷിയും വളർച്ചാ നിരക്കുമുണ്ട്.

  1. "Vigova ducks steal the show". Archived from the original on 2012-08-02. Retrieved 2012-07-06.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിഗോവ&oldid=3791616" എന്ന താളിൽനിന്ന് ശേഖരിച്ചത്