1837 മുതൽ 1901 വരെ ബ്രിട്ടണിലെ രാജ്ഞിയായിരുന്ന വിക്ടോറിയയുടെ കാലത്ത് രാജ്യത്തുടനീളം നിലനിന്നിരുന്ന സദാചാരബോധത്തെയാണു വിക്ടോറിയൻ സദാചാരം എന്നു വിളിക്കുന്നത്. മുൻപുണ്ടായിരുന്ന ജോർജ്ജ് രാജാവിന്റെ കാലത്തുമായി ഇത് പാടെ വ്യത്യാസപ്പെട്ടിരുന്നു. 1851ൽ നടന്ന ഗ്രേറ്റ് എക്സിബിഷനിലാണു ഈ പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്[1]. മതം, സദാചാരം, രാഷ്ട്രീയം, വാണിജ്യം എന്നിങ്ങനെ ഇവയെ തരം തിരിക്കാം. ഇവയെല്ലാം ചേർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിലാകമാനം മാറ്റം വരുത്തുകയുണ്ടായി.

വിക്ടോറിയ

അവലംബം തിരുത്തുക

  1. Merriman 2004,p. 749.
"https://ml.wikipedia.org/w/index.php?title=വിക്ടോറിയൻ_സദാചാരം&oldid=2247349" എന്ന താളിൽനിന്ന് ശേഖരിച്ചത്