വിക്കിപീഡിയ സംവാദം:സംശോധക യജ്ഞം /പറയി പെറ്റ പന്തിരുകുലം

ഐതിഹ്യത്തിൽ കാ‍ര്യമന്വേഷിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല.അതുകൊണ്ട് കുട്ടിയെ ഒഴുക്കിയത് ഏതു നദിയിലാണെന്നും മറ്റുമുള്ള ചോദ്യങ്ങളിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല.ഐതിഹ്യം, ഐതിഹ്യം എന്ന രൂപത്തിൽ തന്നെ കൊടുക്കണമെന്നൊരു നിർദ്ദേശവുമുണ്ട്.ഐതിഹ്യവൂം ചരിത്രവും കൂടിക്കുഴഞ്ഞ നിലയിലാകരുതെന്നു തോന്നുന്നു

മറ്റൊന്ന് വള്ളുവരുടെ ഒരു പ്രതിമ കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലുണ്ടല്ലോ..അതിന്റെയൊരു ചിത്രം കൊടുക്കുന്നത് നല്ലതായിരിയ്ക്കും

(ഐതിഹ്യമാല പെരിങ്ങോടരുടെ കൈയ്യിലില്ലേ..ദേവരാഗമെന്ന പേരിൽ ബ്ലോഗെഴുതുന്ന ദേവേട്ടന്റെ കൈയ്യിലും ഐതിഹ്യമാല ഉണ്ടെന്നാണെന്റെ വിശ്വാസം.ഒരു ബ്ലോഗിലെ കമന്റിൽ ദേവേട്ടൻ ഐതിഹ്യമാലയിൽ നിന്ൻ ഉദ്ധരിച്ചെഴുതിയിരുന്നു.പെരിങ്ങോടരും.)

എന്തായാലും ഐതിഹ്യവും ചരിത്രവും തമ്മിൽ കൂടിക്കുഴഞ്ഞ് പോകരുതെന്നുള്ളതാണ് ഈ ലേഖനത്തിന്റെ വിശ്വാസ്യതയ്ക്ക് വേണ്ടി അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യമെന്നു തോന്നുന്നു.

ഈ ലേഖനത്തിൽ തന്നെ “പന്തിരുകുലത്തിന്റെ പിൻ ഗാമികളെന്ന“ പേരിലൊരു പുസ്തകത്തിന്റെ നിരൂപണം ഹിന്ദുവിൽ വന്നതിന്റെ ലിങ്കുണ്ട്.,ആ പുസ്തകത്തിൽ ചരിത്രത്തെപ്പറ്റിയെന്തെങ്കിലും കിട്ടാതിരിയ്ക്കില്ല. Kaaliyambi 19:42, 5 ഡിസംബർ 2006 (UTC) കാളിയംബിReply

Re

തിരുത്തുക

പെരിങ്ങോടരോട് സമയം കിട്ടുമ്പോ ലേഖനം റിവ്യൂ ചെയ്യാമോ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്.. ദേവേട്ടനോടും ചോദിക്കാം. നദി ഏതാണ് എന്നുള്ള ചോദ്യം പിൻ‌വലിച്ചിരിക്കുന്നു :-). ഇതിലെ ഐതീഹ്യവും ചരിത്രവും കാളിയമ്പി തന്നെ വെവ്വേറെ ആക്കാമോ?

തിരുവള്ളുവരുടെ ചിത്രം ചേർക്കാൻ നോക്കാം.. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ തിരുവള്ളുവരുടെ ലേഖനത്തിൽ അദ്ദേഹത്തിന്റെ ജന്മത്തെ കുറിച്ച് മറ്റുപല ഐതീഹ്യങ്ങളുമാണ് ഉള്ളത്. പ്രത്യേകിച്ച് വരരുചിയെക്കുറിച്ച് ഒരു പരാമർശവുമില്ല. http://en.wikipedia.org/wiki/Tiruvalluvar

Simynazareth 19:53, 5 ഡിസംബർ 2006 (UTC)simynazarethReply

ശ്രമിയ്ക്കാം മാഷേ..ഒരു അച്ചടിച്ച പുസ്തകങ്ങളും കൈയ്യിലില്ല എന്നുള്ളതാണ് പ്രധാന പ്രശ്നം.നാട്ടിൽ നിന്ന് പുസ്തകങ്ങൾ ഈ മാസം തന്നെ പാഴ്സലയയ്ക്കും.കൂട്ടത്തിൽ പന്തിരുകുലത്തിന്റെ പിൻ ഗാമികളെന്ന പുസ്തകവും കിട്ടിയ്ക്കാൻ നോക്കാം. 172.200.232.36 20:03, 5 ഡിസംബർ 2006 (UTC)Reply

തിരുവള്ളുവർ

തിരുത്തുക

ആംഗലേയ വിക്കിയിലെ ലേഖനം ഞാനും കണ്ടിരുന്നു.അതിനു ശേഷം ഗൂഗിളിൽ ഒന്നു തപ്പി നോക്കി ഇന്നലെ.യദാർത്ഥത്തിൽ ആർക്കും തിരുവള്ളുവരുടെ ജനനത്തെപ്പറ്റിയോ ജീവിതകാലത്തെപ്പറ്റിയോ വലിയ പിടിയില്ല എന്നാണ് നെറ്റിൽ നിന്നുള്ള വിവരങ്ങൾ പറയുന്നത്.ഒന്നു രണ്ട് സൈറ്റുകളിൽ ഒരു ബ്രാഹ്മണനും താണ ജാതിക്കാരിയ്ക്കുമുണ്ടായ മകനാണെന്നു പറഞ്ഞിരിയ്ക്കുന്നു.സ്വാമി ശിവാനന്ദ ബ്രാഹ്മണന്റേയും പറയിയുടെയും മകനാണെന്നു തന്നെ പറഞ്ഞിരിയ്ക്കുന്നു. സത്യം പറഞ്ഞാൽ ഐതിഹ്യവും ചരിത്രവും എന്ന സംവാദത്തിനുള്ള തുടക്കം തന്നെ എനിയ്ക്കതിൽ നിന്നാണ് കിട്ടിയത്. ഒരു ഊഹം പറഞ്ഞോട്ടേ..ആ കാലയളവിൽ ജീവിച്ചിരുന്ന എല്ലാ ജാതിയിലും പെട്ട മഹാധീഷണാശാലികളുടെ ഒരു കൂട്ടം ഒരുമിച്ചു ചേർന്നപ്പോൾ നാട്ടുകാർ ഉണ്ടാക്കിയതാണോ ഈ പറച്ചി പെറ്റ കഥയൊക്കെ.:) ഒരു വന്യമായ ഊഹമാണ് കേട്ടോ എന്തായാലും ചരിത്ര പുസ്തകങ്ങളുടെ അഭാവം നന്നായുണ്ട് ..ഈ വിഷയത്തിൽ കൈവയ്ക്കാൻ അതുവരെ ഇപ്പോഴുള്ള രൂപം(പിയർ റിവ്യൂ നന്നായിട്ടുണ്ട്)തന്നെയാവും നല്ലത്. അതിനിടയ്ക്കാരെങ്കിലും മാറ്റിയെഴുതിയാൽ നല്ലതെങ്കിൽ സ്വീകരിയ്ക്കാമെന്ന തീരുമാനമാകും നല്ലത്.

ഉമേശൻ മാഷിനോ വിശ്വപ്രഭ ഏട്ടനോ എന്തെങ്കിലും അറിവുണ്ടാകാതിരിയ്ക്കില്ല എന്ന് മനസ്സ് പറയുന്നു

ഈ രീതിയിലുള്ള നീണ്ട സംവാദം വിക്കി കീഴ്വഴക്കങ്ങൾക്ക് എതിരൊന്നുമല്ലല്ലോ..? Kaaliyambi 20:16, 5 ഡിസംബർ 2006 (UTC)കാളിയംബിReply

"സംശോധക യജ്ഞം /പറയി പെറ്റ പന്തിരുകുലം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.