വിക്കിപീഡിയ സംവാദം:വോട്ടെടുപ്പ് നയം

Active discussions

30 ദിവസം എന്ന് മാത്രം നൽകുന്നതായിരിക്കും ഉചിതം --Vssun 07:20, 14 ഡിസംബർ 2007 (UTC)

ദുരുപയോഗം ഒഴിവാക്കാൻതിരുത്തുക

വോട്ടു ചെയ്യുന്ന ഉപയോക്താവിന്റെ എഡിറ്റിന്റെ എണ്ണത്തിനു, നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപുള്ളത് അല്ലെങ്കിൽ വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപുള്ള ഏഡിറ്റുകൾ മാത്രമേ കണക്കിലെടുക്കൂ എന്നാക്കാൻ പോകുന്നു. എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ. --ഷിജു അലക്സ് 16:14, 30 ഏപ്രിൽ 2008 (UTC)

  •   അനുകൂലിക്കുന്നു--അനൂപൻ 16:24, 30 ഏപ്രിൽ 2008 (UTC)
  •   അനുകൂലിക്കുന്നു--ജേക്കബ് 17:45, 30 ഏപ്രിൽ 2008 (UTC)

Comment: മുഖ്യകാര്യനിർ‌വാഹകർക്ക് ഏതു വോട്ടെടുപ്പിന്റെയും ഫലം ഉചിതമാം‌വണ്ണം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം എന്നത് ഏതു നിയമത്തിന്റെയും ദുരുപയോഗം തടയാൻ ഉള്ള ഉദ്ദേശത്തോടെ ആണ്‌. അതുകൊണ്ട് ഇതിനുവേണ്ടി പ്രത്യേകിച്ച് ഒരു വോട്ടെടുപ്പ് വേണമെന്നു തോന്നുന്നില്ല. നയം വ്യക്തമാക്കി എഴുതിയാൽ മതിയാവും. എന്തായാലും കുറേ സോക്ക് പപ്പറ്റ് ഐ.ഡി.കളെ ചിലർ ഉണ്ടാക്കിവച്ചിട്ടുണ്ട്, ആവശ്യാനുസരണം പ്രയോഗിക്കാനായി. അത്തരം ഐ.ഡി.കൾ വിളങ്ങുന്ന വോട്ടെടുപ്പുകളുടെ ഫലം അപ്പാടെ അസാധുവാക്കാൻ മുഖ്യകാര്യനിർ‌വാഹകർക്ക് അധികാരമുണ്ട്. ഈയിടെ മെറ്റായിൽ അങ്ങനെ ഒരു തീരുമാനം നടന്നതേയുള്ളൂ.. --ജേക്കബ് 17:51, 30 ഏപ്രിൽ 2008 (UTC)

 --സാദിക്ക്‌ ഖാലിദ്‌ 18:17, 30 ഏപ്രിൽ 2008 (UTC)

മീറ്റും സോക്കുംതിരുത്തുക

മീറ്റ് പപ്പറ്റ്, സോക്ക് പപ്പറ്റ് എന്നൊക്കെ പറയുന്നത് ആരാണ്? മഹാ കശ്മലന്മാരാണ് എന്നും അപകടകാരികളും സൂക്ഷിക്കേണ്ടവരും ആണെന്നും മനസ്സിലായി. കേൾ‍ക്കുമ്പോൾ ഭയം തോന്നുന്നു. അവരുടെ മുഖലക്ഷണങ്ങൾ എങ്ങനെയൊക്കെയാണ്? അറിഞ്ഞിരുന്നാൽ മുൻ‌കരുതലെടുക്കാൻ എളുപ്പമാകുമല്ലോ.Georgekutty 09:28, 7 മേയ് 2008 (UTC) വിക്കിപീഡിയ:അപരമൂർത്തിത്വം ഇതാ --പ്രവീൺ:സംവാദം 09:33, 7 മേയ് 2008 (UTC)

സാധുവാകാനുള്ള മാനദണ്ഡംതിരുത്തുക

മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എന്നത് മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങളിൽ 100 തിരുത്തലുകൾ എന്നാക്കി മാറ്റണോ? --ഷാജി 16:54, 22 സെപ്റ്റംബർ 2008 (UTC)

വോട്ടെടുപ്പ് കാലയളവ്തിരുത്തുക

മറ്റൊരുവിധത്തിൽ പരാമർശിച്ചിട്ടില്ലെങ്കിൽ വോട്ടെടുപ്പിന്റെ കാലാവധി 7 ദിവസമാണെന്ന് നയത്തിൽ കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന് കരുതുന്നു. --Vssun (സംവാദം) 07:17, 29 ജനുവരി 2013 (UTC)

ഇതു വരെയുള്ള മിക്കവാറും വോട്ടെടുപ്പ് ഒക്കെ ആ വിധത്തിലായിരുന്നല്ലോ. വ്യക്തത വരുത്താൻ വേണ്ടിയും ദുരുപയോഗം തടയാൻ വേണ്ടിയും ഇത് നയത്തിൽ ചേർക്കുന്നത് നല്ലതാണ്. വോട്ടെടുപ്പ് കാലയളവ് പ്രത്യെകമായി സൂചിപ്പിച്ചിട്ടിലെങ്കിൽ എല്ലാ വോട്ടെടുപ്പും 7 ദിവസമായിരിക്കും എന്ന് ചേർക്കുന്നതായിരിക്കും നല്ലത്/ --ഷിജു അലക്സ് (സംവാദം) 16:26, 31 ജനുവരി 2013 (UTC)

  - നയത്തിൽ കൂട്ടിച്ചേർത്തു. --Vssun (സംവാദം) 04:35, 2 ഫെബ്രുവരി 2013 (UTC)

"വോട്ടെടുപ്പ് നയം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.