അറിവ്‌ അമൂല്യമായ സമ്പത്താണ്‌. അതു സ്വതന്ത്രവും സൌജന്യവുമാക്കാന്‍ സഹായിക്കുക


വിക്കിമീഡിയ ഫൌണ്ടേഷനും സമയവും അറിവും സമര്‍പ്പിച്ച്‌ അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന്‌ സന്നദ്ധസേവകരും ഒരു കാര്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. അറിവ്‌ സമ്പത്താണ്‌, അത്‌ എല്ലാക്കാലവും നിശ്ചയമായും സൌജന്യവും സ്വതന്ത്രവുമായിരിക്കണം. താങ്കളേപ്പോലുള്ള അനേകമാള്‍ക്കാരുടെ അകമഴിഞ്ഞ പിന്തുണ ലോകത്തിലെ ഏറ്റവും വിശാലമായ വിജ്ഞാനകോശമൊരുക്കാന്‍ വിക്കിപീഡിയയെ സഹായിച്ചു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ wikipedia.org എന്ന വെബ്‌ വിലാസത്തിന്‌ ആദ്യ പതിനായിരത്തില്‍പ്പോലും സ്ഥാനമില്ലായിരുന്നു. ഇപ്പോഴത്‌ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ആദ്യത്തെ 30 വെബ്‌സൈറ്റുകളിലൊന്നാണ്‌. 2005 നവംബറില്‍ മാത്രം രണ്ടരക്കോടിയിലേറെ ഹിറ്റുകള്‍ . പോയവര്‍ഷം ഇതേ സമയത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളില്‍ ഒരു ശതമാനം പോലും wikipedia.org-ല്‍ എത്തിയിരുന്നില്ല. എന്നാലിപ്പോള്‍ ഈ വെബ്‌വിലാസം ഏറെപ്പേര്‍ തിരയുന്നു. നിങ്ങളുടെ വിലയേറിയ സഹായമുണ്ടെങ്കില്‍ ലക്ഷോപലക്ഷം പേര്‍ വരുന്ന വര്‍ഷവും വിക്കിപീടിയയും സഹോദര സംരംഭങ്ങളും ഉപയോഗിക്കും.

വായനക്കാരുടെ എണ്ണം ക്രമാതീതമായി പെരുകുന്നതനുസരിച്ച്‌ നമ്മുടെ ബജറ്റും കുതിച്ചുകയറുന്നു. 2003-ല്‍ $15,000 2004-ല്‍ $125,000 ഈ വര്‍ഷം $700,000 എന്നനിരക്കിലാണ്‌ ബജറ്റ്‌ വളരുന്നത്‌. വരുന്ന വര്‍ഷവും നമ്മുടെ സംരംഭങ്ങളുടെ നിലവാരമുയര്‍ത്താനും മികച്ച സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്താനുമായി വിക്കിമീഡിയ ഫൌണ്ടേഷന്‍ അനേകദശ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടി വരുമെന്നാണു കരുതുന്നത്‌. ഒരു പക്ഷേ, ഇത്‌ അപ്രാപ്യമെന്നു തോന്നാം. എന്നാല്‍ ഓര്‍ക്കുക ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശം എന്ന ആശയവും അഞ്ചു വര്‍ഷം മുന്‍പുവരെ അപ്രാപ്യമെന്നാണ്‌ നമ്മള്‍ കരുതിയത്‌. നിങ്ങളുടെ സഹായത്തോടെ എല്ലാം സാധ്യമാകുമെന്ന ശുഭാപ്തിവിശ്വാസം ഞങ്ങള്‍ക്കുണ്ട്‌.

വിക്കിപീടിയയും സഹോദര സംരംഭങ്ങളും നിലനില്‍ക്കുന്നത്‌ സംഭാവനകള്‍ക്കൊണ്ടാണ്‌. ഒരു വശത്ത്‌ തങ്ങളുടെ അറിവും സമയവും ദാനം ചെയ്ത്‌ ഉള്ളടക്കം വുപുലമാക്കുന്ന എഡിറ്റര്‍മാരും മറുവശത്ത്‌ തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരോഹരി ഈ നല്ല ആശയത്തിന്റെ പുരോഗതിക്കായി മാറ്റിവയ്ക്കുന്ന സുമനസ്സുകളും. ഈ രണ്ടുകൂട്ടരുമാണ്‌ വിക്കിമീഡിയ ഫൌണ്ടേഷന്റെ ശക്തി.

ഓരോ ചെറിയ എഡിറ്റുകളും സുപ്രധാനമാണ്‌ എന്നപോലെ നിങ്ങള്‍ ന്‍ല്‍കുന്ന ഏറ്റവും ചെറിയ തുകയും ഞങ്ങള്‍ക്ക്‌ അമൂല്യമാണ്‌. സാധാരണ നിലയില്‍ ശരാശരി 20 അമേരിക്കന്‍ ഡോളറിനു തത്തുല്യമായ സംഭാവനകളാണ്‌ ഞങ്ങള്‍ക്കു ലഭിക്കുന്നത്‌. പലതുള്ളി പെരുവെള്ളം എന്നല്ലേ?

ഈ അവധിക്കാലത്ത്‌ ഞങ്ങള്‍ നിങ്ങളുടെ സഹായം വീണ്ടുമഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ക്കിഷ്ടമുള്ള കറന്‍സിയില്‍ വിക്കിമീഡിയ ഫൌണ്ടേഷനിലേക്കുള്ള സംഭാവനകള്‍ നല്‍കാം. അമേരിക്കന്‍ ഐക്യനാടുകളില്‍ ഈ സംഭാവനയ്ക്ക്‌ നികുതിയിളവുണ്ട്‌.

ഇതാ സമയമായി. നിങ്ങളുടെ സംഭാവനകള്‍ക്കൊണ്ട്‌ സര്‍വ്വസ്വതന്ത്ര വിജ്ഞാന സംരംഭത്തെ ശക്തിപ്പെടുത്തൂ.

നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക്‌ നന്ദിയര്‍പ്പിക്കുന്നു.

വിക്കിമീഡിയ ഫൌണ്ടേഷന്‍ പ്രവര്‍ത്തകര്‍
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:Site_support&oldid=10179" എന്ന താളിൽനിന്ന് ശേഖരിച്ചത്