വിക്കിപീഡിയ:വീഡിയോവിക്കി/Tuberculosis
വീഡിയോവിക്കി/Tuberculosis (Tutorial) | |
---|---|
Link to Commons | |
Steps for video creation | |
Step 1 | Preview my changes (10 sec) |
Step 2 | Upload to Commons (10 min) |
ആമുഖം
തിരുത്തുകക്ഷയരോഗം അഥവാ ട്യൂബർകുലോസിസ് ഒരു പകർച്ചവ്യാധിയാണ്. മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ മൂലമാണ് ക്ഷയരോഗമുണ്ടാവുന്നത്.[1] ക്ഷയരോഗം സാധാരണയായി ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. എന്നാൽ ഈ രോഗം ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം.[1]
ലക്ഷണങ്ങൾ
തിരുത്തുകക്ഷയരോഗബാധിതരായ ഭൂരിഭാഗം ആളുകൾക്കും രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. ഇത്തരക്കാരിൽ ക്ഷയരോഗം സജീവമല്ല. ഇതിനെ ലാറ്റൻ്റ് ട്യൂബർകുലോസിസ് എന്ന് വിളിക്കുന്നു.[1] പക്ഷെ മറഞ്ഞിരിക്കുന്ന ഈ രോഗം ഏകദേശം 10% പേരെ സജീവമായ ക്ഷയരോഗത്തിലേക്ക് നയിക്കുന്നു. ഇത് ചികിത്സിച്ചില്ലെങ്കിൽ പകുതിയോളം പേരെയും കൊല്ലുന്നു.[1]
ശക്തിയായ ചുമ
തിരുത്തുകക്ഷയരോഗത്തിന്റെ സർവ്വസാധാരണമായ ലക്ഷണമാണ് വിട്ടുമാറാത്ത ചുമ. രാത്രിയിലെ വിയർക്കൽ, ശക്തിയായ കഫം, പനി, ശരീരഭാരം കുറയൽ തുടങ്ങിയവയാണ് ക്ഷയരോഗത്തിന്റെ മറ്റ് ലക്ഷണങ്ങൾ.[1]
ശരീരഭാരം കുറയൽ
തിരുത്തുകശരീരഭാരം കുറയുന്നത് ക്ഷയരോഗത്തിന്റെ പ്രത്യക്ഷലക്ഷണമായതുകൊണ്ടാണ് ഇതിന് ക്ഷയരോഗം എന്ന പേര് ലഭിച്ചത്.[3]
മറ്റ് അണുബാധകൾ
തിരുത്തുകക്ഷയരോഗം ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിക്കുന്നതോടെ ക്ഷീണം, രാത്രിയിലെ വിയർക്കൽ, നീരുവന്ന ശരീരഭാഗങ്ങൾ തുടങ്ങിയ മറ്റ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.[4]
കാരണം
തിരുത്തുകശ്വാസകോശത്തെ ബാധിക്കുന്ന ശക്തിയായ ക്ഷയരോഗം വളരെ അപകടകാരിയാണ്. ഇത് വായുവിലൂടെ പകരുന്ന പകർച്ചവ്യാധിയാണ്. ക്ഷയം ബാധിച്ചയാളുടെ ചുമ, തുപ്പൽ, മൂക്ക്ചീറ്റൽ എന്നിവയിലൂടെ ഈ രോഗം പകരുന്നു.[1][5]
സജീവ അണുബാധകൾ
തിരുത്തുകഎച്ച്ഐവി അല്ലെങ്കിൽ എയ്ഡ്സ് ഉള്ളവരിലും, രോഗപ്രതിരോധശേഷി കുറഞ്ഞവരിലും, പുകവലിക്കുന്നവരിലും സജീവമായ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.[1]
നിർജ്ജീവ ക്ഷയരോഗം
തിരുത്തുകപക്ഷെ നിർജ്ജീവമായ ക്ഷയം ഉള്ള ആളുകൾക്ക് രോഗം ഈ പകരില്ല.[1]
രോഗനിർണ്ണയം
തിരുത്തുകനെഞ്ചിന്റെ എക്സ്-റേ പരിശോധന, സൂക്ഷ്മപരിശോധന, ശരീരദ്രവങ്ങളുടെ കൾച്ചർ എന്നിവയെ അടിസ്ഥാനമാക്കി ക്ഷയരോഗത്തിന്റെ രോഗനിർണ്ണയം നടത്താം.[6]
നിർജ്ജീവ ക്ഷയരോഗത്തിന്റെ രോഗനിർണ്ണയം
തിരുത്തുകട്യൂബർക്കുലിൻ സ്കിൻ ടെസ്റ്റ് അഥവാ മാൻ്റൂക്സ് സ്കിൻ ടെസ്റ്റ്, വിവിധ തരം രക്തപരിശോധനകൾ തുടങ്ങിയ മാർഗ്ഗങ്ങളുപയോഗിച്ചാണ് നിർജ്ജീവ ക്ഷയരോഗത്തിന്റെ രോഗനിർണയം നടത്തുന്നത്.[6]
രോഗപ്രതിരോധം
തിരുത്തുകഉയർന്ന രോഗാപകടസാധ്യതയുള്ളവരെ നിരീക്ഷിക്കുക, കേസുകൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുക, ബിസിജി വാക്‌സിൻ ഉപയോഗിച്ച് ഉടനടി വാക്‌സിനേഷൻ നൽകുക തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ക്ഷയരോഗം തടയാം.[7][8][9] ഉയർന്ന രോഗസാദ്ധ്യതയുള്ളവരെ നിരീക്ഷിക്കുന്നതിൽ ആളുകളുടെ വീട്, ജോലിസ്ഥലം, അവരുമായുള്ള സാമൂഹിക സമ്പർക്കം എന്നിവ ഉൾപ്പെടുന്നു.[9]
ചികിത്സ
തിരുത്തുകക്ഷയരോഗചികിത്സയിൽ ദീർഘകാലത്തേക്ക് ഒന്നിലധികം ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗം ആവശ്യമാണ്. രോഗാണുക്കളുടെ ആൻറിബയോട്ടിക് പ്രതിരോധം എന്ന അവസ്ഥ ക്ഷയരോഗത്തെ ചികിത്സിക്കാൻ പ്രയാസകരമാക്കുന്നു. ഒന്നിലധികം മരുന്നുകൾക്കെതിരേ പ്രതിരോധമുള്ള ക്ഷയരോഗം (അഥവാ എംഡിആർ-ടിബി), ശക്തമായ മരുന്ന് പ്രതിരോധമുള്ള ക്ഷയരോഗം (അഥവാ എക്സ്ഡിആർ-ടിബി) എന്നിവ ക്ഷയരോഗചികിത്സ വിഷമമേറിയതാക്കുന്നു.[1]
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "Tuberculosis Fact sheet N°104". WHO. ഒക്ടോബർ 2015. Archived from the original on 23 ഓഗസ്റ്റ് 2012. Retrieved 11 ഫെബ്രുവരി 2016.
- ↑ "Tuberculosis (TB): symptoms, causes, treatment, medicine, prevention, diagnosis". myUpchar. Retrieved 2020-03-11.
- ↑ The Chambers Dictionary. New Delhi: Allied Chambers India Ltd. 1998. p. 352. ISBN 978-81-86062-25-8. Archived from the original on 6 സെപ്റ്റംബർ 2015.
- ↑ Mandell, Gerald L. (2010). Gerald L. Mandell; Raphael Dolin; Robert Gordon Douglas (eds.). Mandell, Douglas, and Bennett's principles and practice of infectious diseases (7th ed.). Philadelphia, PA: Churchill Livingstone/Elsevier. p. Chapter 250. ISBN 978-0-443-06839-3.
- ↑ "Basic TB Facts". CDC. 13 മാർച്ച് 2012. Archived from the original on 6 ഫെബ്രുവരി 2016. Retrieved 11 ഫെബ്രുവരി 2016.
- ↑ 6.0 6.1 Konstantinos A (2010). "Testing for tuberculosis". Australian Prescriber. 33 (1): 12–18. doi:10.18773/austprescr.2010.005. Archived from the original on 4 ഓഗസ്റ്റ് 2010.
- ↑ Hawn TR, Day TA, Scriba TJ, Hatherill M, Hanekom WA, Evans TG, Churchyard GJ, Kublin JG, Bekker LG, Self SG (December 2014). "Tuberculosis vaccines and prevention of infection". Microbiology and Molecular Biology Reviews. 78 (4): 650–71. doi:10.1128/MMBR.00021-14. PMC 4248657. PMID 25428938.
- ↑ Harris, Randall E. (2013). Epidemiology of chronic disease: global perspectives. Burlington, MA: Jones & Bartlett Learning. p. 682. ISBN 978-0-7637-8047-0.
- ↑ 9.0 9.1 Organization, World Health (2008). Implementing the WHO Stop TB Strategy: a handbook for national TB control programmes. Geneva: World Health Organization. p. 179. ISBN 978-92-4-154667-6.