വിക്കിപീഡിയ:വിദ്യാഭ്യാസ പദ്ധതി/പൊക്ലാശ്ശേരി ഗവൺമെന്റ് എൽ.പി. സ്കൂൾ

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പൊക്ലാശ്ശേരി ഗവൺമെന്റ് എൽ.പി. സ്കൂളിലെ വിദ്യാ൪ത്ഥികൾക്ക് വിക്കിപീഡിയയിലെ ലേഖനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവ പ്രാപ്യമല്ലാത്ത ഈ ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് ആവശ്യമായ ലേഖനങ്ങൾ പോസ്റ്ററുകളാക്കി അതത് ക്ലാസ്സ് മുറികളിൽ ഒട്ടിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ചെയ്യുവാനുദ്ദേശിക്കുന്നത്.

പ്രദർശനരീതി ഉദ്ദേശിയ്ക്കുന്നത് തിരുത്തുക

ലേഖനങ്ങൾ മാത്രമല്ല തെരെഞ്ഞെടുത്ത ചിത്രങ്ങളും ക്ലാസ്സ് മുറികളിൽ പ്രദർശിപ്പിയ്ക്കാം. ഒരു സ്ക്കൂളിൽ പ്രദർശിപ്പിയ്ക്കുന്ന ലേഖനം തന്നെ നിശ്ചിതദിവസം കഴിഞ്ഞ് മറ്റു സ്ക്കൂളുകളിലും പ്രദർശിപ്പിക്കാവുന്നവയാണ് .ഇത് പദ്ധതിച്ചിലവ് കുറയ്ക്കാൻ സഹായിയ്ക്കും. ഒരു പോസ്റ്ററിനു കുറഞ്ഞത് 20 രൂപയാകും.

തുടക്കം തിരുത്തുക

ചിത്രശലഭം എന്ന ലേഖനത്തിന്റെ ആദ്യത്തെ അഞ്ചു പേജുകൾ പകർപ്പെടുത്താണ് 3.01.14 (വെള്ളിയാഴ്ച) പൊക്ലാശ്ശേരി എൽ.പി സ്ക്കൂളിൽ പ്രദർശിപ്പിയ്ക്കുക.

ഇതുവരെ പ്രദർശിപ്പിച്ച ലേഖനങ്ങൾ തിരുത്തുക

  • ചിത്രശലഭം
  • ഹൃദയം
  • പൂച്ച
  • ചുക്കും ഗെക്കും

ഈ പദ്ധതിയ്ക്കു സാമ്പത്തിക സഹായം നൽകുന്നത് ശ്രീബാലഭദ്രാ YSS പൊക്ലാശ്ശേരിയാണ് .

പരിഗണനയ്ക്കു വരേണ്ട ലേഖനങ്ങൾ തിരുത്തുക

  • പ്രധാനസംഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ
  • പരിസ്ഥിതി
  • ശാസ്ത്രം
  • സാമൂഹ്യം
  • ചരിത്രം
  • ജന്തുജാലങ്ങൾ
  • ഭൂപ്രകൃതി.
  • വ്യക്തികൾ, സംഭാവനകൾ