വിക്കിപീഡിയ:വിക്കി സമൂഹം/aid-summary
താരകലേഖനയജ്ഞം
തിരുത്തുകലേഖനങ്ങളെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയർത്താനുള്ള യജ്ഞമാണിത്. ഓരോ മാസത്തിലും ഓരോ ലേഖനം ഈ യജ്ഞത്തിലുണ്ടാകും. പ്രസ്തുത ലേഖനം കഴിവതും കുറ്റമറ്റതാക്കാനും പൂർത്തീകരിക്കാനുമുള്ള യജ്ഞത്തിൽ പങ്കാളിയാവുക.
ഈ മാസത്തെ ലേഖനം:ഉത്തർപ്രദേശ്
ഭാരതത്തിലെ ജനസംഖ്യ അനുസരിച്ച്‍ ഒന്നാമത്തേതും വിസ്തീർണമനുസരിച്ച്‍ അഞ്ചാമത്തേതും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് (ഹിന്ദി: उत्तर प्रदेश, ഉർദു: اتر پردیش). ലഖ്‌നൗ ആണ് തലസ്ഥാനം , കാൺപൂർ ആണ് ഏറ്റവും വലിയ നഗരം. പുരാണങ്ങളിലും പുരാതന ഭാരതീയചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്[5], ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽച്ചിലതാണ്.