വിക്കിപീഡിയ:പഠനശിബിരം/എറണാകുളം 1/പത്രക്കുറിപ്പ്

മലയാളം വിക്കി പഠനശിബിരം, എറണാകുളം 1 - പത്രക്കുറിപ്പ്തിരുത്തുക

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവർക്ക് വിക്കിയിൽ പ്രവർത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠന ശിബിരം 2011 ഫെബ്രുവരി 19-നു് ശനിയാഴ്ച കൊച്ചി, വൈറ്റിലയിലുള്ള ടോക് എച്ച് പബ്ലിക് സ്കൂളിൽ (Toc H Public School, Vyttila, Ernakulam ) വെച്ച് നടത്തും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന പഠനക്ലാസ് മലയാളം വിക്കിപീഡിയ പ്രവർത്തകർ നയിക്കും. വിക്കിപീഡിയ പദ്ധതികളെക്കുറിച്ച് സംശയനിവൃത്തി വരുത്താനുള്ള സൌകര്യവുമുണ്ട്.


ലോകമെമ്പാടുമുള്ള മലയാളികളുടെ സഹകരണത്തോടെ വികസിച്ച മലയാളം വിക്കിപീഡിയയിൽ നിലവിൽ 16,500-ൽ പരം ലേഖനങ്ങൾ ഉണ്ട്. സ്വതന്ത്ര ഓൺലൈൻ പുസ്തകശേഖരമായ വിക്കിഗ്രന്ഥശാലയും മറ്റും വരുംതലമുറയ്ക്ക് വിജ്ഞാനം പകരുന്ന പ്രധാന സ്രോതസ്സായി മാറാനിടയുള്ള പദ്ധതികളാണ്. നിലവിൽ കേരളത്തിനുപുറത്തുള്ള മലയാളികളാണ് പ്രധാനമായും വിക്കിപീഡിയ സംരംഭങ്ങളിലേക്ക് ഉള്ളടക്കം പ്രദാനം ചെയ്യുന്നത്.

പഠനശിബിരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യാൻ 9895938674 എന്ന നമ്പറിൽ ബന്ധപ്പെടുകയോ help@mlwiki.in എന്ന മെയിൽ വിലാസത്തിൽ ഇ മെയിൽ അയക്കുകയോ ചെയ്യുക.

എന്ന്

മലയാളം വിക്കി സമൂഹം