വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/ഓൺലൈൻ ഉടനടി ക്വിസ് മത്സരം
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ചു് ഗൂഗിൾ പ്ലസ്, ഫേസ്ബുക്ക് എന്നീ സോഷ്യൽ നെറ്റ്‌വർക്കുകളിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ഒരു പ്രശ്നോത്തരിയാണു് ഉടനടി ക്വിസ് മത്സരം. ഈ നെറ്റ്‌വർക്കുകളിൽ പങ്കാളികളായ ആർക്കും ഓൺലൈൻ ആയിത്തന്നെ മത്സരത്തിൽ പങ്കെടുക്കാം. മലയാളം വിക്കിസംരംഭങ്ങളെ ആസ്പദമാക്കിയതോ അവയിൽ ഉള്ളടങ്ങുന്നതോ ആയ വിവരങ്ങളാണു് മത്സരത്തിൽ ഉണ്ടാവുക. മത്സരങ്ങളുടെ തീയതി, സമയം തുടങ്ങിയ വിശദവിവരങ്ങൾ പിന്നീട് ഇതേ താളിൽ അറിയിക്കുന്നതാണു്.
ഈ മത്സരം കൂടുതൽ ഭംഗിയായി നടത്തുവാൻ തക്ക നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ പേജിന്റെ സംവാദത്താളിൽ അത്തരം നിർദ്ദേശങ്ങൾ ചേർക്കാവുന്നതാണു്.