മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർക്ഷികം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ കേന്ദ്രത്തിലുള്ള ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ മൂന്നു ദിനങ്ങളിലായി ആഘോഷിച്ചു. ഡിസംബർ 21ാം തീയതി ഉച്ചകഴിഞ്ഞ്മൂന്ന്മണിക്ക് ഒന്നാം ദിന ആഘോഷം ആരംഭിച്ചു. വിക്കിപീഡിയ,വിക്കിയുടെ ചരിത്രം, നയങ്ങൾ മറ്റു സംരംഭങ്ങൾ തുടങ്ങിയവയെക്കുറി്ച്ച്ശ്രീ ടോണി ആന്റെണി വിശദീകരിച്ചു. മുപ്പത്തിരണ്ട് പേർ പങ്കെടുത്ത യോഗത്തിൽ വിക്കിയുടെ നയങ്ങളെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും വിദ്യാഭ്യാസമേഖലയിൽ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്നതിനേക്കുറിച്ചും ചർച്ച നടന്നു.ശ്രീല അനിൽ, ബാബു ഇമ്മാനുവേൽ ,സുമിന എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീ ബാബു ഇമ്മാനുവേലിന് കേക്ക് മുറിച്ച്നൽകിക്കൊണ്ട് വിക്കിയുടെ 15ാം ആഘോഷത്തിന് തിരിതെളിച്ചു.ഫോട്ടോ സെഷൻ,ചർച്ച എന്നിവക്കുശേഷം ശ്രീ ജയശങ്കർ നന്ദി പറഞ്ഞു. നാലര മണിയോടുകൂടി ഒന്നാം ദിന പരിപാടികൾ സമാപിച്ചു