വിക്കിപീഡിയ:നിയമസഹായം
ഈ താൾ നിർമ്മാണത്തിലാണ്. അഭിപ്രായങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുക.
മലയാളം വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ഉയർന്ന ഗുണമേന്മയുള്ള ചിത്രങ്ങൾ പലതും വിക്കിപീഡിയയ്ക്ക് പുറത്ത് പത്രമാധ്യമ-ആനുകാലികങ്ങളും വെബ്സൈറ്റുകളും മതിയായ കടപ്പാട് നൽകാതെ പുനരുപയോഗിക്കുന്നതായി കാണാനായി. ഈ പ്രവണത, ഗുണമേന്മയുള്ള ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ ഉപയോക്താക്കളെ വളരെയധികം പിന്നോട്ട് കൊണ്ടുപോകുന്നതായി ചർച്ചകൾ നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ, മലയാളം വിക്കി സംരഭങ്ങളിൽ ഉപയോഗിക്കുന്ന ചിത്രങ്ങളുടെ രചയിതാക്കൾക്ക് ഈ വിഷയത്തിൽ നിയമപരമായി എങ്ങനെ ഇതിനെ കൈകാര്യം ചെയ്യണമെന്നുള്ള മാർഗ്ഗ നിർദ്ദേശമാണ് ഈ താളിൽ.