float
float

ഇന്ത്യയിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാരനും ലോകത്തെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളുമാണ്‌ സച്ചിൻ തെൻഡുൽക്കർ. പതിനാലാമത്തെ വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽ മും‌ബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് 1989-ൽ തന്റെ പതിനാറാം വയസ്സിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയിൽ അന്താരാഷ്ട്രക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ഒരേയൊരു ക്രിക്കറ്റ് കളിക്കാരനാണ്‌ സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി. കൂടുതൽ വായിക്കുക..


തിരഞ്ഞെടുത്ത ലേഖനങ്ങൾ: ഇന്ത്യയുടെ സ്വാതന്ത്ര്യസമരംമാർത്താണ്ഡവർമ്മതൃശൂർ പൂരം കൂടുതൽ >>