വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/29
ദക്ഷിണ ഭാരതത്തിലെ എറ്റവും വലിയ നദികളിൽ ഒന്നാണ് കാവേരി. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി തെക്കൻ കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലൂടെ ഒഴുകി തമിഴ്‌നാട്ടിലെ കാരൈക്കൽ പ്രദേശത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഹിന്ദുക്കൾ, പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യനദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.