float
float

ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തീവണ്ടിക്കമ്പനിയാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതയാണ് ഇന്ത്യൻ റെയിൽവേയുടേത്.

ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഈ റെയിൽപ്പാതയിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു കമ്പനിയും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. 63,940 കിലോമീറ്ററോളം വരും ഈ തീവണ്ടിപ്പാതയുടെ നീളം.

1851 ഡിസംബർ 12നാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്, റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയിരുന്നു ഇത്, ഒന്നര വർഷത്തിനു ശേഷം 1853 മാർച്ച് 16ന് ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി.