വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/138
1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായിരുന്നു ഉമയമ്മ മഹാറാണി. രവി വർമ്മ അധികാരമേറ്റെടുക്കാൻ പ്രാപ്തനാകും വരെയായിരുന്നു റാണി ഭരണം നടത്തിയത്. ഇവരാണ് കേരളത്തിൽ ബ്രിട്ടീഷുകാർക്ക് ആദ്യമായി കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി. റാണിയുടെ ഭരണകാലത്ത് 1679-ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരം അഞ്ചുതെങ്ങിൽ നിന്ന് കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനുള്ള കുത്തകാവകാശം ബ്രിട്ടീഷുകാർക്ക് നൽകപ്പെട്ടു. അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്. റാണി, ക്രിസ്തുവർഷം 1698 ജൂലൈയിൽ മരിച്ചതായി പറയപ്പെടുന്നു.