വിക്കിപീഡിയ:ഉപയോക്തൃ അനുഭവ അഭിപ്രായങ്ങൾ/പുതിയ സവിശേഷതകൾ

വിക്കിപീഡിയയുടെ പുതിയ സമ്പർക്കമുഖം, താളുകളിലേയ്ക്കെത്താൻ
എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ സ്ക്രീൻഷോട്ട് (വലുതാക്കുക)
താൾ തിരുത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സ്ക്രീൻഷോട്ട് (വലുതാക്കുക)
കണ്ണികൾ ഉൾപ്പെടുത്താനുള്ള പുതിയ സൗകര്യത്തിന്റെ സ്ക്രീൻഷോട്ട്

വിക്കിമീഡിയ ഫൗണ്ടേഷന്റെ ഉപയോക്തൃ സംതൃപ്തി സംഘം, വിക്കി സമൂഹത്തിൽ നിന്നുമുള്ള ഒരുകൂട്ടം സന്നദ്ധസേവകരോടോപ്പം താങ്കൾക്ക് കാര്യങ്ങൾ ലളിതമാക്കിത്തരാൻ പ്രയത്നിക്കുന്നുണ്ട്. പുതുക്കിയ ദൃശ്യാനുഭവവും ലളിതമാക്കിയ തിരുത്തൽ സൗകര്യവുമടക്കമുള്ള ചില പുതുക്കലുകൾ പങ്ക് വെയ്ക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. കഴിഞ്ഞ കൊല്ലം നടത്തിയ പഠനത്തെ ആസ്പദമാക്കി ഉപയോക്താക്കൾക്ക് കാര്യങ്ങൾ ചെയ്യൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ ചെയ്തിരിക്കുന്നത്. നമ്മുടെ സംരംഭങ്ങളുടെ മെച്ചപ്പെട്ട ഉപയോഗ്യത വിക്കിമീഡിയ ഫൗണ്ടേഷന്റെ ലക്ഷ്യമാണ്, കൂടുതൽ മെച്ചപ്പെടുത്തലുകൾ ഭാവിയിൽ വരാനിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിക്കിമീഡിയ ബ്ലോഗ് പോസ്റ്റ് സന്ദർശിക്കുക

ഞങ്ങൾ മാറ്റം വരുത്തിയവ

തിരുത്തുക
  • നാവിഗേഷൻ: താളുകൾ വായിക്കാനും തിരുത്തുവാനുമുള്ള സൗകര്യം മെച്ചപ്പെടുത്തി. ഇപ്പോൾ ഓരോ താളിന്റേയും മുകളിലുള്ള റ്റാബുകൾ താങ്കൾ താളാണോ സംവാദം താളാണോ കാണുന്നത് എന്നും, താങ്കൾ തിരുത്തുകയാണോ വായിക്കുകയാണോ എന്നും വ്യക്തമായി കാണിക്കുന്നു.
  • തിരുത്തൽ ടൂൾബാർ മെച്ചപ്പെടുത്തലുകൾ: ലളിതമായി ഉപയോഗിക്കാവുന്ന വിധത്തിൽ ഞങ്ങൾ തിരുത്തൽ ടൂൾബാർ പുനഃക്രമീകരിച്ചിരിക്കുന്നു. ഇപ്പോൾ താൾ ശരിയായ വിധത്തിൽ വിന്യസിക്കുന്നത് ലളിതവും സ്വാഭാവികവുമായിരിക്കും.
  • കണ്ണി ചേർക്കൽ: ലളിതമായി ഉപയോഗിക്കാവുന്ന ഉപകരണം കൊണ്ട് മറ്റ് വിക്കിപീഡിയ താളുകളിലേയ്ക്കോ പുറത്തുള്ള സൈറ്റുകളിലേയ്ക്കോ കണ്ണികൾ ചേർക്കാൻ താങ്കളെ സഹായിക്കുന്നു.
  • തിരച്ചിൽ മെച്ചപ്പെടുത്തലുകൾ: താങ്കൾ തിരയുന്ന താളിലേയ്ക്ക് പെട്ടെന്ന് എത്തിച്ചേരാവുന്ന വിധത്തിൽ മെച്ചപ്പെടുത്തിയ തിരച്ചിൽ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
  • മറ്റ് പുതിയ സവിശേഷതകൾ: പട്ടികകൾ ചേർക്കാനായി ഒരു സഹായിയും താൾ തിരുത്തൽ ലളിതമാക്കാൻ വാക്കുകളും മറ്റും കണ്ടെത്തി മാറ്റിച്ചേർക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു.
  • വിക്കിപീഡിയ പസിൽ ഗ്ലോബ്: പസിൽ ഗ്ലോബ് പുതുക്കിയിരിക്കുന്നു. കൂടുതൽ വിക്കിമീഡിയ ബ്ലോഗിൽ വായിക്കുക.


അഭിപ്രായങ്ങൾ?

തിരുത്തുക

താങ്കളിൽ നിന്നവ കേൾക്കാൻ ഞങ്ങൾക്കതിയായ ആഗ്രഹമുണ്ട്. ദയവായി ഞങ്ങളുടെ അഭിപ്രായങ്ങൾക്കുള്ള താൾ കാണുക അല്ലെങ്കിൽ, സോഫ്റ്റ്‌‌വേറിലുള്ള പുതിയ മെച്ചപ്പെടുത്തലുകളെ കുറിച്ചറിയാൻ ഉപയോഗ്യത വിക്കി സന്ദർശിക്കുക.