അനസ് മാള

കവി, ഗാനരചയിതാവ്, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ചിത്രകാരൻ

തൃശൂർ ജില്ലയിലെ മാള സ്വദേശി. കളത്തിപ്പറമ്പിൽ ഹംസയുടേയും വൈപ്പിപാടത്ത് ഐശാബിയുടേയും മകൻ. മാള സി.എം.എസ് സ്കൂൾ, സെന്റ്.ആന്റണീസ് സ്കൂൾ, പുല്ലൂറ്റ് കെ.കെ.ടി.എം. കോളേജ്, ചാലക്കുടി സ്കൂൾ ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ പഠനം. ഫോട്ടോഗ്രാഫി അഭ്യസിച്ചിട്ടുണ്ട്.

1993ൽ കോട്ടയം മാങ്ങാനത്ത് നടന്ന തെരഞ്ഞെടുത്ത യുവസാഹിത്യകാരൻ‌മാർക്കുള്ള പഞ്ചദിനക്യാമ്പിൽ പങ്കെടുത്തു. 2009ൽ എയിം ദുബൈയുടെ കവിതക്കുള്ള സമ്മാനം നേടി. 2011ൽ ദുബൈ തനിമ കലാസാംസ്കാരികവേദിയുടെ കവിതക്കുള്ള സമ്മാനം നേടി. മാധ്യമം പത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദുബൈ മുനിസിപ്പാലിറ്റിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: ചുളിവീണ വാക്കുകൾ (കവിത), ദ്വീപ് കവിതകൾ (എഡിറ്റർ), മറിയം എന്ന പെണ്ണാട് (അനുഭവകഥകൾ)

സ്വതന്ത്രപത്രപ്രവർ‌ത്തനവും സാമൂഹ്യപ്രവർ‌ത്തനവും ഉണ്ട്. ഡി ചാനൽ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുണ്ട്.

അനസ് മാള

പിതാവ്: പരേതനായ ഹംസ, ഉമ്മ: ഐശാബി, ഭാര്യ: ഷഹന, മക്കൾ: വാസില ജഹാൻ, മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫയാസ്.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:അനസ്_മാള&oldid=3940048" എന്ന താളിൽനിന്ന് ശേഖരിച്ചത്