വികസന ബാങ്ക്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വ്യവസായം, കൃഷി, ഭവനം തുടങ്ങിയ മുൻഗണനാ വികസന മേഖലകളിൽ ദീർഘകാല ,മധ്യകാല വായ്പകൾ നൽകുന്നതിനുളള സ്ഥാപനങ്ങളാണ് വികസന ബാങ്കുകൾ. 1948-ൽ രൂപവത്കരിച്ച IFCI ആണ് ഇന്ത്യയിലെ ആദ്യത്തെ വികസന ബാങ്ക്. ഇത് 1993ൽ IFCIL-ന് കൈമാറി. 1964ൽ റിസർവ് ബാങ്കിന്റെ കീഴിൽ രൂപവത്കരിച്ചതാണ് ഇൻഡസ്ടിയൽ ഡെവലപ്മെന്റ് ബാങ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ വികസനബാങ്കാണ് 1982-ൽ രൂപവത്കരിച്ച നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്.