വിംബായ് മുതിൻഹിരി

സിംബാബ്‌വെ നടിയും മോഡലും

സിംബാബ്‌വെ നടിയും മോഡലും ടെലിവിഷൻ വ്യക്തിത്വവുമാണ് വിംബായ് മുതിൻ‌ഹിരി (ജനനം: 18 ഫെബ്രുവരി 1987). സിംബാബ്‌വെയിലെ ഹരാരെയിലാണ് അവർ ജനിച്ചത്. പക്ഷേ വളർന്നത് ബെൽഗ്രേഡ്, സെർബിയ, ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിലാണ്. 2011-ൽ ബിഗ് ബ്രദർ ആഫ്രിക്ക ആംപ്ലിഫൈഡിൽ പങ്കെടുക്കുന്നതിന് മുമ്പ്, ദക്ഷിണാഫ്രിക്കയിൽ കേപ് ടൗൺ സർവകലാശാലയിൽ നിന്ന് രാഷ്ട്രീയം, തത്ത്വചിന്ത, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ബിരുദം നേടി.

വിംബായ് മതിൻ‌ഹിരി- എക്പെൻ‌യോംഗ്
ലംബോസിൽ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡുകൾ ഹോസ്റ്റുചെയ്യുന്ന വിംബായ്
ജനനം18 February 1987 (1987-02-18) (37 വയസ്സ്)
കലാലയംകേപ് ടൗൺ യൂണിവേഴ്സിറ്റി
തൊഴിൽടിവി അവതാരക, മോഡൽ, നടി
മാതാപിതാക്ക(ൾ)

പശ്ചാത്തലം

തിരുത്തുക

സിംബാബ്‌വെ കാബിനറ്റ് മന്ത്രിമാരായ അംബ്രോസ് മുതിൻ‌ഹിരി, ട്രേസി മുതിൻ‌ഹിരി എന്നിവരുടെ നാല് മക്കളിൽ ഇളയവളാണ് വിംബായ്.[1][2]

ഓക്സ്ഫോർഡിലെ സെന്റ് എഡ്വേർഡ്സ് സ്കൂളിലും അരുൺഡെൽ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടുകയും [3][4]യഥാക്രമം 2000, 2002 വർഷങ്ങളിൽ ബിരുദം നേടുകയും ചെയ്തു. തുടർന്ന് കേപ് ടൗൺ സർവകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് പഠിക്കുകയും 2008-ൽ ബിരുദം നേടുകയും ചെയ്തു.

15 വയസുള്ളപ്പോൾ സിംബാബ്‌വെയിൽ ഒരു അഭിനേത്രിയായി തന്റെ കരിയർ ആരംഭിച്ച വിംബായ് സിംബാബ്‌വെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അവതരിപ്പിച്ച “ഹൂസ് ഇൻ ചാർജ്” എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരുന്നു. സ്റ്റുഡിയോ 263 എന്ന സോപ്പ് ഓപ്പറയിൽ സിംബാബ്‌വെയിലെ അവരുടെ ആദ്യത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കേപ് ടൗൺ സർവകലാശാലയിൽ പഠിക്കുമ്പോൾ മോഡലിംഗ് തുടർന്നു.

2011-ൽ ബിഗ് ബ്രദർ ആഫ്രിക്ക സീസൺ 6 (ആംപ്ലിഫൈഡ്) ൽ വിംബായ് പങ്കെടുത്തു. പ്രധാന ആഫ്രിക്കൻ പരിപാടികളിൽ അവർ ആതിഥേയത്വം വഹിച്ചു. പ്രത്യേകിച്ച് നൈജീരിയയിലെ ലാഗോസിൽ നിന്ന് 54 രാജ്യങ്ങളിലേക്ക് ആദ്യമായി തത്സമയം പ്രക്ഷേപണം ചെയ്ത ആഫ്രിക്ക മാജിക് വ്യൂവർ ചോയ്സ് അവാർഡ് പരിപാടിയിലും[5] അവർ ആതിഥേയത്വം വഹിച്ചിരുന്നു.

  1. "Mother denies Vimbai has identity crisis — Nehanda Radio". Nehandaradio.com. 2011-05-09. Retrieved 2013-07-22.
  2. "The Zimbabwe Situation". The Zimbabwe Situation. Retrieved 2013-07-22.
  3. "News - Why I Love Nigerian Men – Ex-BBA Star, Vimbai Mutinhiri". News.naij.com. Retrieved 2013-07-22.
  4. "5 Minutes with Vimbai Mutinhiri | Divas Inc. Magazine". Divasinc.co.za. 2013-02-05. Archived from the original on 2013-07-26. Retrieved 2013-07-22.
  5. "Vimbai makes history as she co-hosts 'African Oscars' — Nehanda Radio". Nehandaradio.com. 2013-03-03. Retrieved 2013-07-22.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിംബായ്_മുതിൻഹിരി&oldid=3644995" എന്ന താളിൽനിന്ന് ശേഖരിച്ചത്