വാൾട്ടർ റാലി

ദേശപരിവേക്ഷകന്‍

സർ വാൾട്ടർ റാലി (ജീവിതകാലം: c. 1553 - 29 ഒക്ടോബർ 1618) ഒരു ഇംഗ്ലീഷ് രാഷ്ട്രതന്ത്രജ്ഞനും സൈനികനും എഴുത്തുകാരനും പര്യവേക്ഷകനുമായിരുന്നു. എലിസബത്തൻ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം വടക്കേ അമേരിക്കയിലെ ഇംഗ്ലീഷ് കോളനിവൽക്കരണത്തിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. അയർലണ്ടിലെ കലാപം അടിച്ചമർത്തുകയും സ്പാനിഷ് അർമാഡയ്‌ക്കെതിരെ ഇംഗ്ലണ്ടിനെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്ത അദ്ദേഹം എലിസബത്ത് ഒന്നാമൻ്റെ കീഴിൽ രാഷ്ട്രീയ സ്ഥാനമാനങ്ങൾ വഹിക്കുകയും ചെയ്തിരുന്നു.

വാൾട്ടർ റാലി
Portrait of Raleigh, 1588
Government offices
1584–1603Lord Warden of the Stannaries
1585–1603Vice-Admiral of Devon
1587–1603Lord Lieutenant of Cornwall
1586–1592
1597–1603
Captain of the Yeomen of the Guard
1598–1603Custos Rotulorum of Dorset
1600–1603Governor of Jersey
Parliamentary offices
1584–1585
1586–1587
Member of Parliament for Devonshire
1597–1598Member of Parliament for Dorset
1601Member of Parliament for Cornwall
വ്യക്തിഗത വിവരങ്ങൾ
ജനനംc.
East Budleigh, Devon, England
മരണം1618 ഒക്ടോബർ 29 (aged c. 65)
London, England
Cause of deathExecution by beheading
പങ്കാളിElizabeth Throckmorton
കുട്ടികൾDamerei
Walter "Wat"ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
Carew
അൽമ മേറ്റർOriel College, Oxford
ഒപ്പ്
Military service
Battles/warsDesmond Rebellions
French Wars of Religion
Spanish Armada
Writing career
ശ്രദ്ധേയമായ രചന(കൾ)

വാൾട്ടർ റാലിയുടെയും കാതറിൻ ചാംപർനൗണിൻ്റെയും മകനായി ഡെവോണിലെ പ്രൊട്ടസ്റ്റൻ്റ് വിശ്വാസമുള്ള ഒരു ഭൂവുടമയുടെ കുടുംബത്തിലാണ് റാലി ജനിച്ചത്. അദ്ദേഹം സർ ഹംഫ്രി ഗിൽബെർട്ടിൻ്റെ ഇളയ അർദ്ധസഹോദരനും സർ റിച്ചാർഡ് ഗ്രെൻവില്ലിൻ്റെ കസിനും ആയിരുന്നു. അദ്ദേഹത്തിൻ്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ, എന്നിരുന്നാലും കൗമാരത്തിൻ്റെ അവസാനത്തിൽ അദ്ദേഹം ഫ്രാൻസിൽ മതപരമായ ആഭ്യന്തരയുദ്ധങ്ങളിൽ പങ്കെടുത്തിരുന്നു. തൻ്റെ 20-ാം വയസ്സിൽ അയർലണ്ടിലെ കോളനിവൽക്കരണകാലത്തെ കലാപത്തെ അടിച്ചമർത്തുന്നതിൽ പങ്കെടുത്ത അദ്ദേഹം സ്മെർവിക്ക് ഉപരോധത്തിലും പങ്കെടുത്തു. പിന്നീട്, അയർലണ്ടിലെ ഭൂവുടമയും കിഴക്കൻ മൺസ്റ്ററിലെ യൂഗൽ മേയറും ആയിത്തീർന്ന അദ്ദേഹത്തിൻറെ വീട് ഇപ്പോഴും മർട്ടിൽ ഗ്രോവിൽ നിലനിൽക്കുന്നു.[1] അദ്ദേഹം അതിവേഗം എലിസബത്ത് രാജ്ഞിയുടെ പ്രീതിയ്ക്ക് പാത്രമാകുകയും 1585-ൽ നൈറ്റ് പദവി ലഭിക്കുകയും ചെയ്തു. വിർജീനിയ പര്യവേക്ഷണം ചെയ്യാനുള്ള രാജകീയ പേറ്റൻ്റ് അദ്ദേഹത്തിന് ലഭിച്ചത് ഭാവിയിലെ ഇംഗ്ലീഷ് കുടിയേറ്റങ്ങൾക്ക് വഴിയൊരുക്കി. 1591-ൽ, രാജ്ഞിയുടെ അനുവാദമില്ലാതെ തുണക്കാരിൽ ഒരാളായ എലിസബത്ത് ത്രോക്ക്മോർട്ടനെ അദ്ദേഹം രഹസ്യമായി വിവാഹം കഴിച്ചതോടെ അദ്ദേഹത്തെയും ഭാര്യയെയും ലണ്ടൻ ടവറിലേക്ക് അയച്ചു. മോചിതനായ ശേഷം, അവർ ഡോർസെറ്റിലെ ഷെർബോണിലുള്ള അദ്ദേഹത്തിൻ്റെ എസ്റ്റേറ്റിലേക്ക് പോയി.

1594-ൽ, തെക്കേ അമേരിക്കയിലുള്ള ഒരു "സ്വർണ്ണ നഗരം" എന്നതിനെക്കുറിച്ച് കേട്ട അദ്ദേഹം അത് കണ്ടെത്തുന്നതിനായി കപ്പൽ കയറുകയും "എൽ ഡൊറാഡോ" എന്ന ഇതിഹാസത്തിന് സംഭാവന നൽകുന്നതായ ഒരു പുസ്തകത്തിൽ തൻ്റെ യാത്രാനുഭവങ്ങളുടെ അതിശയോക്തി കലർന്ന ഒരു വിവരണം പ്രസിദ്ധീകരിക്കുകയും ചെയ്തു. 1603-ൽ എലിസബത്ത് രാജ്ഞിയുടെ മരണശേഷം, റാലി വീണ്ടും ടവറിൽ തടവിലാക്കപ്പെട്ടു, ഇത്തവണ റാലിയോട് ആനുകൂല്യം പ്രകടിപ്പിക്കാത്ത ജെയിംസ് ഒന്നാമൻ രാജാവിനെതിരായ പ്രധാന ഗൂഢാലോചനയിൽ ഏർപ്പെട്ടതിനാണ് വീണ്ടും തടവിലാക്കപ്പെട്ടത്. 1616-ൽ, എൽ ഡൊറാഡോ തേടിയുള്ള രണ്ടാമത്തെ പര്യവേഷണത്തിന് നേതൃത്വം നൽകാനായി അദ്ദേഹത്തെ മോചിപ്പിച്ചു. എന്നാൽ പര്യവേഷണ വേളയിൽ, അദ്ദേഹത്തിൻ്റെ മുൻനിര കമാൻഡറുടെ നേതൃത്വത്തിലുള്ള ആളുകൾ ഒരു സ്പാനിഷ് ഔട്ട്‌പോസ്‌റ്റ് കൊള്ളയടിച്ചതോടെ അദ്ദേഹത്തിന് ലഭിച്ച ശിക്ഷയിളവ്, 1604-ലെ സ്‌പെയിനുമായുള്ള സമാധാന ഉടമ്പടി എന്നീ രണ്ട് വ്യവസ്ഥകളും ലംഘിക്കപ്പെട്ടു. ഇംഗ്ലണ്ടിലേക്ക് മടങ്ങിയ റാലിയെ സ്പാനിഷുകാരെ തൃപ്തിപ്പെടുത്തുന്നതിനായ 1618-ൽ അറസ്റ്റ് ചെയ്യുകയും വധിക്കുകയും ചെയ്തു.

  1. "The Church and Town of Sir Walter Raleigh". United Diocese of Cork, Cloyne and Ross. 21 May 2021. Archived from the original on 19 October 2021. Retrieved 15 June 2021.
"https://ml.wikipedia.org/w/index.php?title=വാൾട്ടർ_റാലി&oldid=4135804" എന്ന താളിൽനിന്ന് ശേഖരിച്ചത്