സഹോദരന്മാരായ നസീർ അഹമ്മദ് ഖാൻ വാർസിയും(Nazeer Ahmed Khan Warsi) നസീർ അഹമ്മദ് ഖാൻ വാർസിയും(Naseer Ahmed Khan Warsi) മറ്റ് എട്ട് പക്കമേളക്കാരും അടങ്ങുന്ന ഇന്ത്യൻ ഖവാലി സംഗീത ഗ്രൂപ്പാണ് വാർസി ബ്രദേഴ്സ്.[1] ഹൈദരാബാദ് കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.

warsi Brothers
ഉത്ഭവംHyderabad, India
വിഭാഗങ്ങൾQawwali
വെബ്സൈറ്റ്Warsi Brothers, website

കുടുംബം തിരുത്തുക

വാർസി സഹോദരന്മാർ സഹീർ അഹമ്മദ് ഖാൻ വാർസിയുടെ പുത്രന്മാരാണ്. ഇവരും സഹീർ അഹമ്മദ് ഖാന്റെ പിതാവ് അസീസ് അഹമ്മദ് ഖാൻ വാർസിയും ചേർന്നതാണ് പഴയ വാർസി ബ്രദേർസ് സംഗീത ഗ്രൂപ്പ്. വാർസി സഹോദരന്മാരുടെ പൂർവികരായിരുന്ന മുഹമ്മദ് സിദ്ദീഖ് ഖാൻ മുഗൾ ദർബാറിൽ ഗായകനായിരുന്നു. 1857ൽ മുഗൽ സാമ്രാജ്യം ഇല്ലാതായപ്പോൾ ഹൈദരബാദിലെ നിസാമിന്റെ ഗായകനായി മാറി. മുഹമ്മദ് സിദ്ദിഖ് ഖാൻ തൻരസ് ഖാന്റെ അനന്തരവനായിരുന്നു.[2]

കലാജീവിതം തിരുത്തുക

വാർസി സഹോദരന്മാർ ലോകമെമ്പാടും സംഗീതം അവതരിപ്പിച്ച് അവരുടെ പൈതൃകം മുന്നോട്ട് കൊണ്ട് പോകുന്നു. അവരുടെ സംഗീതപരിപാടികൾ ഭാവതീവ്രമായ ആലാപനത്തിന് പ്രശസ്തമാണ്. അമീർ ഖുസ്രുവിന്റെ ഖവാലികൾ ക്ലാസിക്കൽ ശൈലിയിൽ അവതരിപ്പിക്കുന്നു. ദില്ലി ഘരാനയാണ് ഇവരുടെ സംഗീതശൈലി. ഖവാലിക്ക് ചെയ്ത സംഭാവനകളെ പരിഗണിച്ച് രണ്ടുപേരും സംയുക്തമായി സംഗീത നാടക അക്കാദമി അവാർഡിന് അർഹരായിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

സയ്യിദ് ഷാ യൂസഫുദ്ദീന്റെ നമ്പല്ലിയിലുള്ള ദർഗയിൽ ഇവർ എല്ലാ ശനിയാഴ്ച രാത്രിയിലും അർദ്ധരാത്രിവരെ പാടാറുണ്ട്.[അവലംബം ആവശ്യമാണ്]

അവലംബങ്ങൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-19. Retrieved 2018-06-20.
  2. "Divining divine music". thehindu.com. 20 October 2011. Retrieved 23 October 2011.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വാർസി_സഹോദരന്മാർ&oldid=3791530" എന്ന താളിൽനിന്ന് ശേഖരിച്ചത്