സാമാന്യവത്കൃതമായ അടയാളങ്ങളുടെ പേരിൽ സവിശേഷ വിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതിയാണ് വാർപ്പുമാതൃക അല്ലെങ്കിൽ സ്റ്റീരിയോടൈപ്പ് (English: Stereotype) എന്ന് അറിയപ്പെടുന്നത്. ലളിതവത്കരണവും ന്യൂനീകരണവും അതിശയോക്തീകരണവും ഈ മുദ്രകുത്തലിന്‌ പിന്നിലുണ്ട്. ആ അടയാളങ്ങൾ ആ വിഭാഗങ്ങളുടെ പെരുമാറ്റത്തെയും സ്വഭാവത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ ആയി പ്രതിനിധാനം ചെയ്യുന്നു എന്ന സങ്കല്പമാണ്‌ ഇതിനുപിന്നിൽ.

ദേശീയവിഭാഗം, വംശം, ജാതി, തൊഴിൽ, ലിംഗം തുടങ്ങിയ വിവിധ സം‌വർഗങ്ങളുടെ അടിസ്ഥാനത്തിൽ വാർപ്പുമാതൃകകൾ രൂപവത്കരിക്കാറുണ്ട്. സർദാർജിമാരെ വിഡ്ഢികളായും അറബികളെ ഭീകരരായും ചിത്രീകരിക്കുന്നത് വാർപ്പുമാതൃകകൾക്ക് ഉദാഹരണമാണ്‌. അരസികന്മാരായ കണക്കപിള്ളമാർ, കരയുന്ന നായികമാർ തുടങ്ങിയവരും വാർപ്പുമാതൃകകൾ തന്നെ.

"https://ml.wikipedia.org/w/index.php?title=വാർപ്പുമാതൃക&oldid=1819268" എന്ന താളിൽനിന്ന് ശേഖരിച്ചത്