മലേഷ്യൻ രാഷ്ട്രീയ പ്രവർത്തകയാണ് വാൻ അസീസ വാൻ ഇസ്മായീൽ (Wan Azizah Wan Ismail). നിലവിൽ മലേഷ്യൻ പാർലമെന്റായ ദേവാൻ റക്യാതിലെ പ്രതിപക്ഷനേതാവു കൂടിയാണ് വാൻ അസീസ ബിൻതി വാൻ ഇസ്മായീൽ. 2015 മുതൽ പെർമതങ്ക് പൗഹ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗമാണ്. മലേഷ്യൻ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയുടെ (Parti KeADILan Rakyat) അധ്യക്ഷയും കജങ്ക് മണ്ഡലത്തിൽ നിന്നും സെലങ്കാർ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗവുമാണ്. 1999 മുതൽ 2008 വരെ പെർമതങ്ക് പൗഹ് മണ്ഡലത്തിൽ നിന്നും പാർലമെന്റംഗം ആയിരുന്നു, 2008 മർച്ച് മുതൽ 2008 ജൂലൈ ഒന്ന് വരെ പ്രതിപക്ഷ നേതാവുമായിരുന്നു വാൻ അസീസ. ഭർത്താവ് അൻവർ ഇബ്രാഹീം രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചുവന്നതോടെ ഇരു സ്ഥാനവും അദ്ദേഹത്തിന് വേണ്ടി ഒഴിഞ്ഞു കൊടുത്തു.

Wan Azizah Wan Ismail
MP, MLA, D.P.P.N. (Penang)
Leader of the Opposition of Malaysia
പദവിയിൽ
ഓഫീസിൽ
18 May 2015
MonarchAbdul Halim
പ്രധാനമന്ത്രിNajib Razak
മുൻഗാമിഅൻവർ ഇബ്രാഹിം
മണ്ഡലംPermatang Pauh
ഓഫീസിൽ
9 March 2008 – 28 August 2008
MonarchMizan Zainal Abidin
പ്രധാനമന്ത്രിAbdullah Ahmad Badawi
മുൻഗാമിLim Kit Siang
പിൻഗാമിഅൻവർ ഇബ്രാഹിം
മണ്ഡലംPermatang Pauh
Member of the Malaysian Parliament
for Permatang Pauh
പദവിയിൽ
ഓഫീസിൽ
7 May 2015
മുൻഗാമിഅൻവർ ഇബ്രാഹിം
ഭൂരിപക്ഷം8,841 (2015)
ഓഫീസിൽ
29 November 1999 – 28 August 2008
മുൻഗാമിഅൻവർ ഇബ്രാഹിം
പിൻഗാമിഅൻവർ ഇബ്രാഹിം
ഭൂരിപക്ഷം9,077 (1999)
590 (2004)
13,388 (2008)
8,841 (2015)
Member of the Selangor State Assembly
for Kajang
പദവിയിൽ
ഓഫീസിൽ
7 April 2014
മുൻഗാമിLee Chin Cheh (PKRPR)
ഭൂരിപക്ഷം5,379 (2014)
President of the People's Justice Party
പദവിയിൽ
ഓഫീസിൽ
4 April 1999
മുൻഗാമിPosition established
General Chief of the People's Pact
ഓഫീസിൽ
1 April 2008 – 28 August 2008
മുൻഗാമിPosition established
പിൻഗാമിഅൻവർ ഇബ്രാഹിം
വ്യക്തിഗത വിവരങ്ങൾ
ജനനം
Wan Azizah binti Wan Ismail

(1952-12-03) 3 ഡിസംബർ 1952  (72 വയസ്സ്)
Crown Colony of Singapore
പൗരത്വംMalaysian
രാഷ്ട്രീയ കക്ഷിPKR of Pakatan Harapan
പങ്കാളിഅൻവർ ഇബ്രാഹിം
കുട്ടികൾNurul Izzah Anwar
Nurul Nuha Anwar
Mohd Ehsan Anwar
Nurul Ilham Anwar
Nurul Iman Anwar
Nurul Hana Anwar
മാതാപിതാക്കൾsWan Ismail Wan Mahmood
Mariah Khamis
അൽമ മേറ്റർRoyal College of Surgeons in Ireland
ജോലിPolitician
Surgeon
വെബ്‌വിലാസംwanazizahblog.com

ആദ്യകാല ജീവിതം

തിരുത്തുക

1952 ഡിസംബർ മൂന്നിന് സിംഗപ്പൂരിൽ ജനിച്ചു.[1] മലേഷ്യയിലെ കേദ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അലോർ സേതാറിലെ സെന്റ് നിക്കോളാസ് കോൺവെന്റ് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് മലേഷ്യയിലെ നെഗേരി സെംബിലാനിലെ സെരെമ്പനിൽ സ്ഥിതിചെയ്യുന്ന തുങ്കു കുർഷിയ കോളേജിൽ പഠനം തുടർന്നു.[2] ഐർലാൻഡിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. ഗൈനക്കോളജിയിലും പ്രസവ ചികിത്സാ ശാസ്ത്രത്തിലും സ്വർണ്ണ മെഡലോടെ ബിരുദം നേടി. പിന്നീട് നേത്രചികിത്സയിലും ബിരുദം നേടി. സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമാകുന്നത് വരെ 14 വർഷം സർക്കാർ ഡോക്ടറായി സേവനം അനുഷ്ടിച്ചു. 1993ൽ വാൻ അസീസയുടെ ഭർത്താവ് മലേഷ്യൻ ഉപപ്രധാനമന്ത്രിയാവുന്നത് വരെ അവർ സർക്കാർ സർവ്വീസിൽ ഡോക്ടറായി സേവനം അനുഷ്ടിച്ചു. ആ സമയത്ത് വാൻ അസീസ, നാഷണൽ കേൻസർ കൗൺസിലിന്റെ രക്ഷാധികാരിയായിരുന്നു.[3][4] മലേഷ്യൻ ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായ രണ്ടാമത്തെ വനിതയുമാണ് വാൻ അസീസ. 1978ൽ സ്ഥാപിച്ച മലേഷ്യൻ വർക്കേഴ്‌സ് പാർട്ടുയുടെ സ്ഥാപകയും പ്രഥമ പ്രസിഡന്റുമായ ഗംഗ നയർ ആണ് ആദ്യ വനിത.[5]).ചൈനയിൽ നിന്ന് മലേഷ്യയിലേക്ക് കുടിയേറിയ പെരനകൻ വംശത്തിൽ പെട്ടവരായിരുന്നു വാൻ അസീസയുടെ പൂർവ്വീകർ. എന്നാൽ, മലായി മുസ്‌ലിംകളായാണ് ഇവരെ അറിയപ്പെടുന്നത്.[6][7]

രാഷ്ട്രീയ രംഗത്ത്

തിരുത്തുക

പാർട്ടി സ്ഥാപക

തിരുത്തുക

1998 സെപ്തംബർ 20ന് അവരുടെ ഭർത്താവ് അൻവർ ഇബ്രാഹീമിന്റെ അറസ്റ്റിനും പിരിച്ചുവിടലിനും പിന്നാലെ ഡോക്ടർ വാൻ അസീസക്ക് ഒരു നവീകരണ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ മലേഷ്യൻ ജനതയുടെ ആദരവും ബഹുമാനവും ലഭിച്ചു. ആദ്യമായി സോഷ്യൽ ജസ്റ്റിസ് മൂവ്‌മെന്റ് (എഡിഐഎൽ) എന്ന പേരിൽ ഒരു പൗരവകാശ സർക്കാരിതര സന്നദ്ധ സംഘടന രൂപീകരിച്ചു. പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയുടെ രൂപീകരണത്തിന് സഹായകമാകുന്ന രൂപത്തിലായിരുന്നു ഇതിന്റെ രൂപീകരണം. 1999 ഏപ്രിൽ നാലിന് പീപ്പിൾസ് ജസ്റ്റിസ് പാർട്ടി രൂപീകരിച്ചു. പാർട്ടിയുടെ പ്രഥമ പ്രസിഡന്റായി ഡോക്ടർ വാൻ അസീസയെ തിരഞ്ഞെടുത്തു.[8] 2003 ഓഗസ്റ്റ് മൂന്നിന് പഴയ മലേഷ്യൻ പീപ്പിൾസ് പാർട്ടിയെ പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയിൽ ലയിപ്പിച്ചു. പുതുതായി ലയിപ്പിച്ച പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പാർലമെന്റ് അംഗം

തിരുത്തുക

1999ൽ നടന്ന തിരഞ്ഞെടുപ്പിൽ വാൻ അസീസയുടെ പീപ്പീൾസ് ജസ്റ്റിസ് പാർട്ടി മത്സരിച്ചു. പാർട്ടി അഞ്ചു സീറ്റുകൾ നേടി. വാൻ അസീസ പെർമതങ്ക് പൗഹ് മണ്ഡലത്തിൽ നിന്ന് പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഭർത്താവ് അൻവർ ഇബ്രാഹീം വിജയിച്ച മണ്ഡലമായിരുന്നു ഇത്, 9,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാൻ അസീസ ഇവിടെ നിന്നും ജയിച്ചത്. 2004ൽ നടന്ന തിരഞ്ഞെടുപ്പിലും വാൻ അസീസ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പ്രാവശ്യം വോട്ടെണ്ണി, ഭൂരിപക്ഷം നന്നേ കുറഞ്ഞു. 590 വോട്ടിനാണ് വിജയിച്ചത്.[9]

  1. Habibu, Sira; Rahim, Rahimy (3 September 2014). "Party lists PKR president and deputy for Selangor MB post". The Star. Petaling Jaya, Malaysia. Retrieved 3 September 2014.
  2. P Ramakrishnan (8 May 1999). "In Desperate Straits". Aliran.com.
  3. Parti Keadilan Rakyat: Datin Seri Dr Wan Azizah Wan Ismail Archived 2007-02-26 at the Wayback Machine.
  4. Asiaweek : A Woman of Grace Archived 2005-01-15 at the Wayback Machine.
  5. Bernama Library & Infolink Service: Ganga Nayar Profile Archived 2007-05-19 at the Wayback Machine.
  6. Healy, Tim; Oorjitham, Santha (30 November 2000). "Readying for Elections?". Asiaweek. Archived from the original on 2011-06-15. Retrieved 26 September 2007.
  7. Fernandez, Joe (6 December 2010). "DPM post a recipe for endless troubles?". Free Malaysia Today. Archived from the original on 2010-12-08. Retrieved 13 December 2010.
  8. Parti Keadilan Rakyat: Background & History Archived 2007-02-24 at the Wayback Machine.
  9. Malaysian General Election 2004 : Results for Permatang Pauh Archived 2009-04-21 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=വാൻ_അസീസ_വാൻ_ഇസ്മായീൽ&oldid=3938046" എന്ന താളിൽനിന്ന് ശേഖരിച്ചത്