തച്ചുശാസ്ത്രത്തിൻറെ ചരിത്രം വിവിധ പാരമ്പര്യങ്ങൾ, പ്രദേശങ്ങൾ, അതിമനോഹരമായ ശൈലികൾ, തീയതികൾ എന്നിവയിലൂടെ തച്ചുശാസ്ത്രത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നു. ഈ പാരമ്പര്യങ്ങൾക്കെല്ലാം തുടക്കമിട്ടത് അഭയത്തിൻ്റെയും സംരക്ഷണത്തിൻ്റെയും അടിസ്ഥാന ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന മനുഷ്യരാണെന്നാണ് കരുതപ്പെടുന്നത്. "തച്ചുശാസ്ത്രം" എന്ന പദം പൊതുവെ കെട്ടിടങ്ങളെയാണ് സൂചിപ്പിക്കുന്നത്, എന്നാൽ അതിൻ്റെ സാരാംശത്തിൽ കൂടുതൽ വിശാലമാണ്, നഗരത, കെട്ടിട പ്രവർത്തനശാശ്ത്രം, നവീക, പട്ടാള, പ്രകൃതി തച്ചുകല എന്നിങ്ങനെയുള്ള പ്രത്യേക പരിശീലന രൂപങ്ങൾ നമ്മൾ ഇപ്പോൾ പരിഗണിക്കുന്നു.

വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിൽ പെരുന്തച്ചൻ നിർമ്മിച്ചു എന്നു കരുതുന്ന കൽതൂൺ, ഇതിന്റെ നാലുവശവും ഒരു പോലെയാണ്. ഇതെങ്ങനെ കൂട്ടിച്ചേർത്തു എന്നത് രഹസ്യമാണ്.
പെരുന്തച്ചൻ കൽതൂൺ

തച്ചുശാസ്ത്രത്തിലെ പ്രവണതകൾ മറ്റ് ഘടകങ്ങൾക്കൊപ്പം, സാങ്കേതിക കണ്ടുപിടിത്തങ്ങളാൽ സ്വാധീനിക്കപ്പെട്ടു, പ്രത്യേകിച്ച് 19, 20, 21 നൂറ്റാണ്ടുകളിൽ. കാരിരുമ്പ്, ഉരുക്ക്, ഓടുകൾ, ഉറപ്പിച്ച കോൺക്രീറ്റ്, ചില്ല്  എന്നിവയുടെ മെച്ചപ്പെടുത്തലും കൂടാതെ ഉപയോഗവും ആർട്ട് നോവോ പ്രത്യക്ഷപ്പെടാൻ സഹായിക്കുകയും ബോ ആർട്സ് കൂടുതൽ ഗംഭീരമാക്കുകയും ചെയ്തു.

പ്രാചീനശിലായുഗ കെട്ടിടകല

തിരുത്തുക
 
മാമത്ത് വീട്‌

മനുഷ്യരും അവരുടെ പൂർവ്വികരും ലക്ഷക്കണക്കിന് വർഷങ്ങളായി അഭയകേന്ദ്രങ്ങൾ സൃഷ്ടിച്ചിരുന്നു. വീടുനിർമ്മാണ രീതികൾ മനുഷ്യൻ്റെ ബുദ്ധിയുടെയും പടയ്ക്കാനുള്ള കഴിവിന്റെയും   നിർണായകമാണ്. പ്രവചനാതീതമായ ചുറ്റുപാടുകളിൽ മറ്റുള്ളവർക്ക് ആംഗ്യം കാണിക്കാനായി മരങ്ങളുടെ പ്രത്യേകതകൾ നിലനിർത്തിക്കൊണ്ട് ആദ്യകാല ഹോമിനിനുകൾ മരങ്ങളിൽ കൂടുണ്ടാക്കി. ഇരുപത് ലക്ഷം  വർഷങ്ങൾക്ക് മുമ്പ് ഒരു "കേന്ദ്രം" വികസിപ്പിച്ചത് അഭയകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിണാമത്തെ പ്രോത്സാഹിപ്പിച്ചിരിക്കാം. ആദ്യകാല ഹോമിനിനുകൾ പാറയഭയങ്ങളിൽ അവസരം നൽകിയിരുന്നില്ലെങ്കിൽ തുറന്ന അവസ്ഥയിൽ ഉറങ്ങിയിരിക്കാം. അഭയകേന്ദ്രങ്ങളുടെ കേടാവുന്ന മട്ടു കാരണം അടുത്ത പ്രാചീന ശിലായുഗ കാലഘട്ടത്തിലെ വാസസ്ഥലങ്ങൾക്കുള്ള തെളിവുകൾ പരിമിതമാണ്. മാമത്ത് എല്ലുകൾ ലഭ്യമായ ഇടങ്ങളിൽ, ഘടനകളുടെ തെളിവുകൾ വളരെ എളുപ്പത്തിൽ സംരക്ഷിക്കപ്പെടുന്നു.

നവീനശിലായുഗ കെട്ടിടകല

തിരുത്തുക
 
മേഹർഗഢ് സംസ്കാരം


പേര് സൂചിപ്പിക്കുന്നതുപോലെതന്നെ നവീനശിലായുഗത്തിൽ നിലനിന്നിരുന്ന വാസ്തുകലയാണിത്. ക്രിസ്തുവിനും 10000 വർഷങ്ങൾ മുൻപ് തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ നവീനശിലായുഗം ആരംഭിച്ചിരുന്നു. ഇവിടെനിന്ന് പിന്നീട് മറ്റുദേശങ്ങളിലേക്കും ഇത് വ്യാപിച്ചു.[അവലംബം ആവശ്യമാണ്]

പ്രാചീന മധ്യപൗരസ്ത്യദേശ കെട്ടിടകല

തിരുത്തുക

പ്രാചീന മെസോപൊട്ടേമിയ

തിരുത്തുക
 
ഊറിലെ സിഗുരാത്ത്

മെസൊപ്പൊട്ടേമിയ അതിൻ്റെ മൺ-ഇഷ്ടിക  കെട്ടിടങ്ങൾക്കും സിഗുരാത്തുകളും പേരുകേട്ടതാണ്, അവ നഗരങ്ങളിലെ പ്രമുഖ ഘടനകളായിരുന്നു. ഈ സിഗുറാത്തുകൾ അമ്പലങ്ങളുള്ള ഉണ്ടാക്കിയെടുത്ത കുന്നുകളായിരുന്നു. അവയ്ക്ക് പലപ്പോഴും വലിയ പടവുകളിൽ ഉയരുന്നു. ഉറുക്ക് നഗരത്തിന് വലിയ, കൂടുതൽ മഹത്തായ അമ്പലങ്ങളുള്ള നിരവധി മതപരമായ പരിസരങ്ങൾ ഉണ്ടായിരുന്നു. സിഗുരാത്ത് എന്ന വാക്ക് അക്കാഡി പദമായ 'സിഗ്ഗുരത്തും'  എന്നതിൽ നിന്നാണ് വന്നത്. അതിനർത്ഥം "ഉയർന്നത്" എന്നാണ്. ഊറിലെ സിഗുരാത്തിന്  64 46 മീറ്റർ ഉയരവും യഥാർത്ഥത്തിൽ 12 മീറ്റർ ഉയരവും മൂന്ന് നിലകളുമായിരുന്നു.

പുരാതന മിസ്രി കെട്ടിടകല

തിരുത്തുക

പ്രാചീന മിസ്‌രികളുടെ വാസ്തുകലയാണ് പുരാതന മിസ്രി കെട്ടിടകല. ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനിച്ച സംസ്കാരമാണ് പ്രാചീന മിസ്രി സംസ്കാരം. നൈൽ നദിയുടെ ഇരുകരകളിലുമായ് നിരവധി നിർമ്മിതികൾ പ്രാചീന മിസ്‌രികൾ പണിതുയർത്തി. ഇവയിൽ ഏറ്റവും വലുതും ഏറ്റവും സുപ്രസിദ്ധവുമായ നിർമിതികളാണ് ഗിസയിലെ പിരമിഡും സ്ഫിങ്ക്സും.

 
ഫിലേ
 
ഗീസ






സിന്ധു നദീതടസംസ്കാര കെട്ടിടകല

തിരുത്തുക
 
മോഹൻജൊ ദാരോ
 
ഹരപ്പ

ഭാരത ഖണ്ഡത്തിലെ ആദ്യത്തെ നഗര നാഗരികത യഥാർത്ഥത്തിൽ സിന്ധുനദീതട നാഗരികതയിൽ നിന്ന് കണ്ടെത്താവുന്നതാണ്, പ്രധാനമായും മോഹൻജൊ ദാരോയിലും ഹാരപ്പയിലും (ആധുനിക പാകിസ്ഥാനിലും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും). നവകൽശിലായുഗ  കാലഘട്ടത്തിൽ ബലൂചിസ്ഥാനിലാണ് ആദ്യകാല വാസസ്ഥലങ്ങൾ കാണുന്നത്. ചുട്ടുപഴുത്ത ഇഷ്ടിക കെട്ടിടങ്ങൾ, വിപുലമായ നീരൊഴുക്ക്, ജലസംവിധാനങ്ങൾ, കരകൗശല വസ്തുക്കൾ (ചുവന്ന കൽരത്നയുൽപ്പന്നങ്ങൾ, മുദ്ര  കൊത്തുപണികൾ) എന്നിവ ഉപയോഗിച്ച് നാഗരികതയുടെ നഗരങ്ങൾ അവരുടെ നഗര ആസൂത്രണത്തിന് ശ്രദ്ധിക്കപ്പെട്ടു. ഈ നാഗരികത നവകൽശിലായുഗ കാലഘട്ടത്തിൽ നിന്ന് ചേമ്പ്  കാലഘട്ടത്തിലേക്കും അതിനപ്പുറവും ലോഹനിർമ്മാണത്തിൽ (ചെമ്പ്, വെങ്കലം, ഈയം, തകരം) അവരുടെ വൈദഗ്ധ്യം കൊണ്ട് പരിണമിച്ചു. അവരുടെ നഗര കേന്ദ്രങ്ങളിൽ 30,000 നും 60,000 നും ഇടയിൽ വ്യക്തികൾ ഉൾപ്പെട്ടിരിക്കാം, നാഗരികതയിൽ തന്നെ ഒരു ലക്ഷത്തിനും അമ്പത് ലക്ഷത്തിനും  ഇടയിൽ വ്യക്തികൾ ഉൾപ്പെട്ടിരിക്കാം.

യവന കെട്ടിടകല

തിരുത്തുക
 
യവന തൂണുകൾ
 
പാർഥിനോൺ അമ്പലം

പുരാതന യവന വാസ്തുകല, റോമൻ എന്നിവയ്‌ക്കൊപ്പം, ഏഥൻസിലെ പാരമ്പരാക യുഗം മുതൽ പടിഞ്ഞാറൻ കെട്ടിടകലയെ സ്വാധീനിച്ച ഒരു പ്രധാന ശൈലിയാണ്. 850 ബിസി മുതൽ എഡി 300 വരെ ഈ സംസ്കാരം അഭിവൃദ്ധി പ്രാപിച്ചു. പുരാതന യവന വാസ്തുകലയുടെ പ്രസിദ്ധമായ ഉദാഹരണങ്ങളാണ് പാർഥെനോണും എറെക്തിയോൺ. അമ്പലങ്ങളും നാടകശാലകളും മായകാഴ്ചകളും സമതുലിതമായ അനുപാതങ്ങളും ഉപയോഗിച്ചു. പുരാതന യവന കെട്ടിടകല പലനിറങ്ങളിലുള്ളതായിരുന്നു, തലസ്ഥാനങ്ങളിലും നിരകളിലും ഊർജ്ജസ്വലമായ നിറങ്ങൾ. പുരാതന കെട്ടിടങ്ങളിൽ ഉപയോഗിച്ചിരുന്ന ചായക്കൂട്ട് അതിലോലമായതും കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്നതും ആയതിനാൽ നവോത്ഥാന കാലത്ത് ഈ രീതി ഉപേക്ഷിച്ചിരുന്നു.

റോമൻ കെട്ടിടകല

തിരുത്തുക
 
കൊളോസിയം
 
പോണ്ട് ദു ഗാർഡ്

പുരാതന റോമിൻ്റെ വാസ്തുകല, യവനൻ, ഇത്രുസ്കി ശൈലികളാൽ സ്വാധീനിക്കപ്പെട്ടതാണ്. മധ്യകാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിൻ്റെ തുടക്കത്തിലും റോമാ പാരമ്പര്യത്തിന്റെ സ്വാധീനമുണ്ട്. ആധുനിക വടക്കേ ആഫ്രിക്ക, തുർക്കി, സിറിയ, ജോർദാൻ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ റോമൻ നിർമ്മാതാക്കൾ പട്ടണങ്ങളും നഗരങ്ങളും സ്ഥാപിച്ചു. റോമൻ കെട്ടിടകല നേട്ടങ്ങളിൽ താഴികക്കുടങ്ങൾ, കുളിമുറികൾ, വില്ലകൾ, കൊട്ടാരങ്ങൾ, ശവകുടീരങ്ങൾ എന്നിവ ഉൾപ്പെടുന്നു. അവശേഷിക്കുന്ന ഏറ്റവും വലിയ റോമൻ താഴികക്കുടമാണ് പന്തിയോൺ. റോമാക്കാർ ടസ്കൻ ക്രമം കണ്ടുപിടിക്കുകയും കൊളോസിയം, പോണ്ട് ദു ഗാർഡ് തുടങ്ങിയ പോരങ്കണങ്ങൾ നിർമ്മിക്കുകയും ചെയ്തു.

അമേരിക്കകൾ

തിരുത്തുക

അമേരിക്കകളിൽ ഏറ്റവും സങ്കീർണ്ണമായ കെട്ടിടകലകൾ നടുവമേരിക്കയിലായിരുന്നു, പ്രത്യേകിച്ച് മായൻ, ഓൾമെക്കുകൾ, ആസ്ടെക്കുകൾ, കൂടാതെ തെക്കേ അമേരിക്കയിലെ ഇൻകാകളും. ഘടനകളും കെട്ടിടങ്ങളും പലപ്പോഴും ജ്യോതിശാസ്ത്രപരമായ പ്രധാന ദിശകളുമായോ വിന്യസിക്കപ്പെട്ടിരുന്നു.

പഴയ നടുവമേരിക്കൻ കെട്ടിടകലകൾ

തിരുത്തുക

നടുവമേരിക്കൻ വാസ്തുകലയുടെ ഭൂരിഭാഗവും സാംസ്കാരിക കൈമാറ്റത്തിലൂടെ വികസിപ്പിച്ചെടുത്തു - ഉദാഹരണത്തിന് ആസ്ടെക്കുകൾ മുൻകാല മായൻ കെട്ടിടകലയിൽ നിന്ന് വളരെയധികം പഠിച്ചിരുന്നു.

 
തൂവലുള്ള പാമ്പ്‌
 
ടികാൽ അവശിഷ്ടങ്ങൾ

പല സംസ്കാരങ്ങളും മുഴുവൻ നഗരങ്ങളും പണിഞ്ഞിരുന്നു. മൃഗങ്ങളെയും ദേവന്മാരെയും രാജാക്കന്മാരെയും കൊണ്ട് അലങ്കാരമായി ഒറ്റക്കൽത്തൂൺ അമ്പലങ്ങളും പിരമിഡുകളും കൊത്തിയെടുത്തു. ഈ നഗരങ്ങളിൽ ഭൂരിഭാഗത്തിനും സർക്കാർ കെട്ടിടങ്ങളും അമ്പലങ്ങളും കൂടാതെ പൊതു പന്ത് മുറ്റങ്ങളും അല്ലെങ്കിൽ "ത്ലാച്ച്‌ലിയും" ഉള്ള ഒരു നഗരമൈദാനം ഉണ്ടായിരുന്നു. പൊതുവെ ചവിട്ടുപടിയായിട്ടുള്ള പിരമിഡ്ഡുകൾ ഈ നഗരങ്ങളിൽ കാണാൻ കഴിയും. മുകളിൽ പ്രധാനപ്പെട്ട മതപരമായ ഇടങ്ങൾ ഉണ്ടായിരുന്നു. അതിലൊക്കെ കുറച്ച് മുറികളേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ, ഉയർന്ന തറകൾ, ബലിപീഠങ്ങൾ, ഘോഷയാത്രയുടെ പടവുകൾ, പ്രതിമകൾ, കൊത്തുപണികൾ എന്നിവയെല്ലാം പ്രധാനമായിരുന്നു.

ആന്തിസ് കെട്ടിടകലകൾ

തിരുത്തുക

ബീസി രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ തിവാനകു ശൈലികളിൽ നിന്നാണ് ഇൻക വാസ്തുകല തുടങ്ങുന്നത്.

 
ഞായർ കവാടം, ടിയവ്നാകൊ
 
മാച്ചു പിക്‌ച്ചു

ഇങ്കകൾ അവരുടെ രൂപകല്പനകളിൽ ഭൂപ്രകൃതി ഉപയോഗിച്ചിരുന്നു. തലസ്ഥാന നഗരമായ കുസ്കോയിൽ ഇപ്പോഴും നിരവധി ഉദാഹരണങ്ങളുണ്ട്. പ്രസിദ്ധമായ മാച്ചു പിക്‌ച്ചു രാജകീയ ഭൂമി, ഷാക്‌ഷാവാമാൻ, ഒല്ലന്തയ്‌താംബോ എന്നിവയ്‌ക്കൊപ്പം നിലനിൽക്കുന്ന ഒരു ഉദാഹരണമാണ്. ഇൻകകൾ പടിഞ്ഞാറൻ ഭൂഖണ്ഡത്തിൽ ഒരു പാത സംവിധാനവും വികസിപ്പിച്ചെടുത്തു. അവരുടെ പ്രത്യേക കെട്ടിടകല വഴിയിൽ സ്ഥാപിച്ച്‌ അതിർത്തിയിൽ അവരുടെ സാമ്രാജ്യത്വ ഭരണം ദൃശ്യപരമായി ഉറപ്പിച്ചു. മൂഇസ്ക പോലുള്ള മറ്റ് കൂട്ടങ്ങൾ കല്ല് അടിസ്ഥാനമാക്കിയുള്ള വലിയ വാസ്തുകല നിർമ്മിച്ചിരുന്നില്ല, പകരം മരം, കളിമണ്ണ് തുടങ്ങിയ വസ്തുക്കളാൽ നിർമ്മിച്ചതായിരുന്നു.

സിന്ധു നദീതടത്തിൻ്റെ പതനത്തിനു ശേഷം, ദക്ഷിണേഷ്യൻ കെട്ടിടകലകൾ ധാർമിക കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇത് പുരാതന ഭാരതീയ വാസ്തുകല ശൈലികളുടെ വികാസത്തിന് കാരണമായി. പിന്നീടിത് ഇസ്ലാമിക ശൈലികളുടെയും അത് കഴിഞ്ഞു മറ്റ് ആഗോള പാരമ്പര്യങ്ങളുടെയും സംയോജനത്തോടൊപ്പം മധ്യകാലഘട്ടത്തിൽ വിവിധ സവിശേഷ രൂപങ്ങളായി വികസിച്ചു.

പുരാതന ബൗദ്ധ കെട്ടിടകല

തിരുത്തുക

ബിസി നാലും രണ്ടും നൂറ്റാണ്ടുകക്കിടയിൽ ഭാരത ഖണ്ഡത്തിൽ ബൗദ്ധ വാസ്തുകല വികസിച്ചു, ആദ്യം ചീനയിലേക്കും പിന്നീട് ഏഷ്യയിലുടനീളം വ്യാപിച്ചു. ആദ്യകാല ബുദ്ധമതത്തിൻ്റെ മതപരമായ വാസ്തുകലയുമായി മൂന്ന് തരം ഘടനകൾ ബന്ധപ്പെട്ടിരിക്കുന്നു: ആശ്രമങ്ങൾ (വിഹാരങ്ങൾ), അവശിഷ്ടങ്ങൾ (സ്തൂപങ്ങൾ), ആരാധനാലയങ്ങൾ അല്ലെങ്കിൽ പ്രാർത്ഥന കേന്ദ്രങ്ങൾ (ചൈത്യങ്ങൾ, ചൈത്യ ഗൃഹങ്ങൾ എന്നും വിളിക്കപ്പെടുന്നു).

ഇതിനെയൊക്കെ പിന്നീട് ചിലയിടങ്ങളിൽ അമ്പലങ്ങൾ എന്ന് വിളിക്കപ്പെട്ടു. ബുദ്ധൻ്റെ സ്മരണയ്ക്കായി ധ്യാന സ്ഥലമായി ഉപയോഗിച്ചിരിക്കുന്ന അവശിഷ്ടങ്ങൾ അടങ്ങിയ താഴികക്കുട കെട്ടിടം ഉൾക്കൊള്ളുന്ന സ്തൂപമാണ് ഏറ്റവും പ്രശസ്തമായ ബുദ്ധ കെട്ടിടം. താഴികക്കുടം ആകാശത്തിൻ്റെ അനന്തമായ സ്ഥലത്തെ പ്രതീകപ്പെടുത്തുന്നു.

ബുദ്ധമതം ശ്രീലങ്കൻ കെട്ടിടകലയെ അതിൻ്റെ തുടക്കത്തിന് ശേഷം കാര്യമായ സ്വാധീനം ചെലുത്തി. പുരാതന ശ്രീലങ്കൻ വാസ്തുകല പ്രധാനമായും മതപരമായിരുന്നു. അവിടെ 25-ലധികം ബൗദ്ധ വിഹാരങ്ങൾ ഉണ്ടായിരുന്നു. ഘടനയുടെ രൂപരേഖ നൽകുന്ന മഞ്ജുശ്രീ വാസ്തു വിദ്യാ ശാസ്ത്രം ഉപയോഗിച്ചാണ് ആശ്രമങ്ങൾ രൂപകൽപ്പന ചെയ്തത്.

ഗുപ്ത സാമ്രാജ്യത്തിൻ്റെ പതനത്തിനു ശേഷം, ബുദ്ധമതം പ്രധാനമായും ബംഗാളിൽ പാലരുടെ കീഴിൽ നിലനിന്നു. ആ കാലഘട്ടത്തിലെ ഇസ്ലാമികത്തിനു മുമ്പുള്ള ബംഗാളി കെട്ടിടകലയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.