വാസ്തവോക്തി
ഒരു അർത്ഥാലങ്കാരമാണ് വാസ്തവോക്തി. അതിശയോക്തിയുടെ അംശം വളരെക്കുറച്ച്, ഉള്ളത് ഉള്ളതുപോലെ, ഏറ്റവും സൂക്ഷമവും ഹൃദ്യവുമായ രീതിയിൽ വർണ്ണിക്കുന്നതാണ് വാസ്തവോക്തി.
ഭാഷാഭൂഷണത്തിൽ വാസ്തവോക്തിയുടെ നിർവചനം ഇപ്രകാരമാണ്
- ഏറ്റക്കുറച്ചിലെന്യേ താ-
- നർത്ഥപുഷ്ടി വരുംവിധം
- വസ്തുസ്ഥിതികളെച്ചൊല്ക
- വാസ്തവോക്തിയതായതു്. '
- പ്രകടമായ അതിശയോക്തി കൂടാതെ വസ്തുക്കളുടെ വാസ്തവസ്ഥിതികളെ ചൊല്ലുന്നതു് ‘വാസ്തവോക്തി’.