വാഷ്പൂൾ ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത ദേശീയോദ്യാനമാണ് വാഷ്‍പൂൾ ദേശീയോദ്യാനം. 58,678 ഹെക്റ്റർ (145,000 ഏക്കർ) വിസ്തൃതിയുള്ള ദേശീയോദ്യാനം, സിഡ്നിയിൽ നിന്ന് ഏകദേശം 520 കിലോമീറ്റർ (320 മൈൽ) വടക്കായി സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനത്തിന് രണ്ട് ക്യാമ്പ് ഗ്രൗണ്ടുകളുണ്ട്. ഇത് എൻ.എസ്. ഡബ്ല്യൂ. നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസാണ് കൈകാര്യം ചെയ്യുന്നത്. 1983 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, വാഷ്പൂൾ, ജിബ്രാൾട്ടർ റേഞ്ച് വനമേഖലകളിലെ പ്രധാനപ്പെട്ട സസ്യങ്ങളേയും ജന്തുക്കളുടേയും സംരക്ഷണാർത്ഥമാണ് സ്ഥാപിക്കപ്പെട്ടത്.[1]
വാഷ്‍പൂൾ ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Grafton |
നിർദ്ദേശാങ്കം | 29°20′49″S 152°19′58″E / 29.34694°S 152.33278°E |
സ്ഥാപിതം | April 1983 |
വിസ്തീർണ്ണം | 587 km2 (226.6 sq mi) |
Managing authorities | NSW National Parks & Wildlife Service |
Website | വാഷ്‍പൂൾ ദേശീയോദ്യാനം |
See also | Protected areas of New South Wales |