വാഷിംഗ്ടൺ, അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയയിൽ റാപ്പഹാന്നോക്ക് കൗണ്ടിയുടെ ആസ്ഥാനവും ഒരു പ്രധാന പട്ടണവുമാണ്.[3]1749 ജൂലൈയിൽ ജോർജ് വാഷിംഗ്ടൺ സ്വയം ഈ നഗരത്തിനുള്ള സ്ഥാനം സർവേ ചെയ്തിരുന്നു. ഭാവിയിലെ ആദ്യ പ്രസിഡന്റിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട വിവിധ സ്ഥലങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്.[4] 2000 ലെ സെൻസസ് പ്രകാരം 183 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ ജനസംഖ്യാ കണക്കെടുപ്പിൽ വെറും 135 പേരായി കുറഞ്ഞിരുന്നു. വാഷിംഗ്ടൺ ഡി.സി.യ്ക്ക് സമീപത്തായി ഏകദേശം 70 മൈൽ (110 കിലോമീറ്റർ) വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ നഗരം ആശയക്കുഴപ്പം ഒഴിവാക്കാൻ ലിറ്റിൽ വാഷിങ്ടൺ എന്ന അപരനാമത്തിലറിയപ്പെടുന്നു.

വാഷിംഗ്ടൺ, വിർജീനിയ
Town
Central intersection in Washington
Central intersection in Washington
Location of Washington, Virginia
Location of Washington, Virginia
Coordinates: 38°42′46″N 78°9′34″W / 38.71278°N 78.15944°W / 38.71278; -78.15944
CountryUnited States
StateVirginia
CountyRappahannock
നാമഹേതുGeorge Washington
വിസ്തീർണ്ണം
 • ആകെ0.3 ച മൈ (0.7 ച.കി.മീ.)
 • ഭൂമി0.3 ച മൈ (0.7 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
682 അടി (208 മീ)
ജനസംഖ്യ
 (2010)
 • ആകെ135
സമയമേഖലUTC−5 (Eastern (EST))
 • Summer (DST)UTC−4 (EDT)
ZIP code
22747
ഏരിയ കോഡ്540
FIPS code51-83248[1]
GNIS feature ID1500280[2]
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  3. "Find a County". National Association of Counties. Retrieved 2011-06-07.
  4. "Washington, Va., Oldest Of Name". The Free Lance-Star. Oct 3, 1932. p. 3. Retrieved 2 May 2015.
"https://ml.wikipedia.org/w/index.php?title=വാഷിംഗ്ടൺ,_വിർജീനിയ&oldid=3528284" എന്ന താളിൽനിന്ന് ശേഖരിച്ചത്