വാഴമല
കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് വാഴമല. കണ്ണവം വനത്തോട് ചേർന്നുകിടക്കുന്ന വാഴമല സമുദ്രനിരപ്പിൽ നിന്നും 2600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാടൻ കുന്നുകളോട് ചേർന്നുള്ള പ്രകൃതിരമണീയമായ വാഴമലയെ ഇക്കോടൂറിസത്തിന്റെ ഭാഗമാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഔഷധത്തോട്ടം, ആദിവാസി ഗോത്ര വർഗങ്ങളുടെ ഉല്പന്നങ്ങളുടെ വിപണനം, ആദിവാസി ഭക്ഷണം, നാട്ടുഭക്ഷണം എന്നിവ പരിചയപ്പെടുത്തൽ, വ്യായാമമുറകൾ, അമ്പെയ്ത്ത് പരിശീലനം, വിമാനപ്പാറയിലെ കാഴ്ച, റോപ് വേ, നരിക്കോട് മലയിൽ നിന്നും മാനന്തവാടിയിലേക്ക് പഴശ്ശി പാത്ത്, മലമടക്കുകളിലെ കോട്ടേജ് നിർമ്മാണം എന്നിവയാണ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്.[1] അപൂർവയിനം സസ്യങ്ങളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രമാണ് വാഴമല. ആയിരം തണ്ണി, വിമാനപ്പാറ എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.[2][3]
അവലംബം
തിരുത്തുക- ↑ "ഇക്കോടൂറിസം വരുമ്പോഴേക്കും നിരപ്പാകുമോ വാഴമല". 17 June 2021.
- ↑ "വാഴമല ടൂറിസം : വികസനരൂപരേഖ ഒരുങ്ങുന്നു" (in ഇംഗ്ലീഷ്). Retrieved 2022-05-01.
- ↑ Joseph, Elizabeth (2019-06-28). "ചുരംകയറിയെത്തുന്ന വാഴമലയുടെ വിശേഷങ്ങൾ". Retrieved 2022-05-01.