വാലി (ഗാനരചയിതാവ്)

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ഒരു തമിഴ് ചലച്ചിത്രഗാനരചയിതാവും, അഭിനേതാവും, കവിയുമായിരുന്നു ടി.എസ്. രംഗരാജൻ എന്ന വാലി (തമിഴ്: வாலி) (29 ഒക്ടോബർ 1931 - 18 ജൂലൈ 2013). പതിനായിരത്തിലധികം തമിഴ് ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുള്ള വാലി സത്യാ, ഹേ റാം, പാർത്താലേ പരവശം, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2007 ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.[1]

വാലി (ടി.എസ്. രംഗരാജൻ)
Vaali (poet).jpg
ജനനം(1931-10-29)ഒക്ടോബർ 29, 1931
മരണംജൂലൈ 18, 2013(2013-07-18) (പ്രായം 81)
ദേശീയതഭാരതം
തൊഴിൽകവി
ഗാന രചയിതാവ്

ജീവിതരേഖതിരുത്തുക

ശ്രീനിവാസ അയ്യങ്കാർ, പൊന്നമ്മാൾ ദമ്പതികളുടെ മകനാണ്. ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ചു. അറുപതുകളിലും എഴുപതുകളിലും എംജി.ആർ അഭിനയിച്ച നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനരചന നിർവ്വഹിച്ചത് വാലിയാണ്.

2013 ജൂൺ മാസം വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാലി 2013 ജൂലൈ 18- തിയതി 82-ആം വയസ്സിൽ അന്തരിച്ചു[2]. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വാലിയുടെ ഭാര്യ നേരത്തേ മരിച്ചിരുന്നു. ഒരു മകനുണ്ട്.

കൃതികൾതിരുത്തുക

  • അവതാര പുരുഷൻ
  • പാണ്ഡവ ഭൂമി
  • ​രാമാനുജ കാവ്യം
  • കലൈഞ്ജർ കാവ്യം
  • കൃഷ്ണ ഭക്തൻ
  • നാനും ഇന്ത നൂറ്റാണ്ടും

വളരെതിരുത്തുക

രചന നിർവഹിച്ച ചിത്രങ്ങൾതിരുത്തുക

ദളപതി

മന്നൻ

അഭിനയിച്ച ചലച്ചിത്രങ്ങൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

  • പത്മശ്രീ
  • ചലച്ചിത്രഗാനരചനയ്ക്കുള്ള ദേശീയ അവാർഡ്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വാലി_(ഗാനരചയിതാവ്)&oldid=3465857" എന്ന താളിൽനിന്ന് ശേഖരിച്ചത്