രണ്ടാമൂഴത്തിനു ശേഷം എം.ടി. വാസുദേവൻ നായർ എഴുതിയ നോവലാണ് വാരാണസി.[1] സമകാലീന മലയാളം വാരികയിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ച ഈ നോവൽ,[1] പുസ്തമായി ഇറക്കിയിരിക്കുന്നത് കറണ്ട് ബുക്ക്സ് ആണ്.[2] എം.ടിയുടെ പുറത്തിറങ്ങിയിട്ടുള്ള നോവലുകളിൽ, നിലവിൽ ഏറ്റവും ഒടുവിലത്തേത് ആണ് ഇത്.[3]

വാരാണസി
കർത്താവ്എം.ടി. വാസുദേവൻ നായർ
പരിഭാഷഎൻ. ഗോപാലകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2002
മാധ്യമംPrint(Paperback)
ഏടുകൾ177
ISBN9788122613674
മുമ്പത്തെ പുസ്തകംരണ്ടാമൂഴം

ആത്മീയ ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളെ ഭാരതീയമായ കരുത്തോടെ, ഒരു ഗുഹാ ചിത്രത്തിൻ്റെ ചാതുരിയോടെ അവതരിപ്പിക്കുകയാണ് എം.ടി. കാലത്തിൻ്റെ ഭിന്നമുഖങ്ങളെ മനുഷ്യരോടടുപ്പിച്ച് തികച്ചും ദാർശനികമായ ഒരവലോകനം ഇതിൽ നടക്കുന്നുണ്ട്.

കഥാസംഗ്രഹം

തിരുത്തുക

ജീവിതത്തിെലെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടിെ വാരാണസിയിലെത്തുന്ന എന്ന സുധാകരൻ എന്ന മലയാളി വർഷങ്ങൾക്കു ശേഷം വീണ്ടും അതേ ബിന്ദുവിൽ എത്തി നിൽക്കുമ്പോൾ ഭൂതകാലത്തിൽ നിന്നു പതിരും കതിരും പെറുക്കിയെടുക്കുന്നു. സ്നേഹത്തിൻ്റെ അർത്ഥവും രതിയും യുവത്വവും ഭക്തിയും ജീവിതത്തിൻ്റെ വൈരുധ്യങ്ങളും സങ്കീർണതകളുമെല്ലാം ഉടലോടെ ത്രസിച്ചുണരുകയാണ് ഇവിടെ. ഒടുവിൽ തീവ്ര വികാരങ്ങളെ ഗർഭം ധരിക്കുന്ന നിസ്സംഗതയുമായി ആത്മ പിണ്ഡം സമർപ്പിച്ച് മാറ്റൊരു ഇടത്താവളത്തിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നു. വാരാണസിയിൽ സുധാകരൻ ഗംഗയിലൂടെയല്ല,മറിച്ച് കാലത്തിൻ്റെ പക്വതയിൽ തണുത്തുപോയ ഓർമ്മകളിലൂടെയാണ് ആത്മശുദ്ധീകരണം നടത്തുന്നത്. വായിച്ചു നിർത്തുമ്പോൾ തെറ്റും ശരിയും ഇഴപിരിഞ്ഞ് കിടക്കുന്ന ജീവിത്തിേലേയ്ക്കു പാവനസ്നേഹത്തിെൻ്റെ അവാച്യമായ ദർശനം വായനക്കാർക്കു പകർന്നുകൊടുക്കുന്ന വിധം മാന്ത്രികവും കാവ്യാത്മകവുമായ എം.ടിയുടെ ഭാഷ വികസിക്കുന്നുണ്ട്.

ഏറെ നിരൂപകപ്രശംസ ലഭിച്ച ഈ നോവലിനെ എം.വി.ദേവനെപ്പോലെ ചിലർ വിമർശിച്ചു.[അവലംബം ആവശ്യമാണ്] ഈ നോവൽ 2013 ൽ എൻ.ഗോപാലകൃഷ്ണൻ ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തു.[4]

  1. 1.0 1.1 Staff (2001-11-06). "എംടിയുടെ പുതിയ നോവൽ വാരണാസി". Retrieved 2020-11-22.
  2. "Puzha Books - വാരാണസി - എം.ടി. വാസുദേവൻനായർ - കറന്റ്‌ ബുക്‌സ്‌, തൃശൂർ". Retrieved 2020-11-22.[പ്രവർത്തിക്കാത്ത കണ്ണി]
  3. "തലമുറകളുടെ അക്ഷര ശിൽപ്പി". Retrieved 2020-11-22.
  4. "Transience of human love".
"https://ml.wikipedia.org/w/index.php?title=വാരാണസി_(നോവൽ)&oldid=3644691" എന്ന താളിൽനിന്ന് ശേഖരിച്ചത്