വായിലെ അൾസർ (വ്രണങ്ങൾ) A mouth ulcer വായിലെ ശ്ലേഷ്മസ്തരത്തിൽ കാണപ്പെടുന്ന അൾസർ അല്ലെങ്കിൽ വ്രണമാണിത്. .[1] വായിലെ വ്രണങ്ങൾ വളരെ സർവ്വ സാധാരണമാണ്.  അനേകം വ്യത്യസ്തമായ രോഗങ്ങൾ കാരണം ഈ വ്രണങ്ങളുണ്ടാകാവുന്നതാണ്.  പക്ഷെ, ഇത് വലിയ കാരണങ്ങളൊന്നുമില്ലാതെ തന്നെ ഉണ്ടാകാവുന്നതാണ്.

Mouth ulcer
മറ്റ് പേരുകൾOral ulcer, mucosal ulcer
A mouth ulcer (in this case associated with aphthous stomatitis) on the labial mucosa (lining of the lower lip).
സ്പെഷ്യാലിറ്റിOral medicine

താഴെപ്പറയുന്ന രണ്ടു സാധാരണ കാരണങ്ങൾകൊണ്ട് ഇതുണ്ടാകാവുന്നതാണ്: ഇതിൽ ഏറ്റവും പ്രധാനമായ കാരണം മുറിവുണ്ടാകൽ ആണ്. (പല്ലോ മറ്റു അതുപോലുള്ള മൂർച്ചയേറിയ ഭാഗങ്ങൾ ശ്ലേഷ്മഭാഗത്ത് കൊള്ളുന്നത്. എന്നാൽ ഇന്ന് അറിയപ്പെടാത്ത അനേകം കാരണങ്ങൾ കൊണ്ട് വായിലെ വ്രണങ്ങൾ ഉണ്ടാകുന്നുണ്ട്. വായിലെ വ്രണങ്ങൾ അതുണ്ടായ രോഗിക്ക് വേദനയും ശല്യവുമുണ്ടാക്കുന്നു. അതുപോലെ, വായിലെ വ്രണങ്ങൾ കാരണം രോഗിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനായി പ്രയാസം നേരിടുന്നു. അമ്ലസ്വാഭാവമുള്ളതോ എരിവുള്ളതോ ആയ ഭക്ഷണം ഇഷ്ടമാണെങ്കിലും വർജ്ജിക്കേണ്ടതുണ്ട്.

വളരെ അപൂർവ്വമായി വായിലെ വ്രണങ്ങൾ വായിലെ കാൻസർ ആയി മാറാൻ സാദ്ധ്യത കാണുന്നുണ്ട്. വളരെ നാളുകൾ കഴിഞ്ഞിട്ടും ഉണങ്ങാതെ നിൽക്കുന്ന ഇത്തരം വ്രണങ്ങളെ സൂക്ഷിക്കേണ്ടതാണ്.

നിർവ്വചനം

തിരുത്തുക
  1. "Mouth ulcers on MedlinePlus". A.D.A.M., Inc. Retrieved 27 December 2012.
"https://ml.wikipedia.org/w/index.php?title=വായിലെ_അൾസർ&oldid=3085635" എന്ന താളിൽനിന്ന് ശേഖരിച്ചത്