കുരങ്ങ്

(വാനരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങൻ. ഇവയുടെ ബുദ്ധി പലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് തെളിയിച്ചതാണ്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കൂട്ടമായി കഴിയുന്നവരും ഉണ്ട്. മനുഷ്യന്റെ പരിണാമം കുരങ്ങു വർഗ്ഗത്തിൽ പെട്ട ജീവിയിൽ നിന്നാണെന്നു കരുതുന്നു.[1]

കുരങ്ങൻ
Bonnet macaque
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
in part
Families

Cebidae
Aotidae
Pitheciidae
Atelidae
Cercopithecidae

Approximate worldwide distribution of monkeys.

കുരങ്ങ് ദിനം

തിരുത്തുക

ഡിസംബർ 14 അന്താരാഷ്ട്ര കുരങ്ങ് ദിനമായി ആചരിക്കുന്നു. ഇത് ഒരു ഔദ്യോഗിക ആചരണമല്ല. 2000 ഡിസംബർ 14 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.

എയ്പ്, കുരങ്ങുകൾ, ടാർസിയറുകൾ, ലെമറുകൾ എന്നീ ആൾക്കുരങ്ങ് വർഗത്തിൽ വരുന്ന കുരങ്ങുകളെ പരിഗണിച്ചാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ, കാനഡ, കൊളംബിയ, ജർമനി, എസ്തോണിയ, ഫ്രാൻസ്, ഐർലണ്ട്, മെക്സികോ, തായ്ലണ്ട്, തുർക്കി, ബ്രിട്ടൻ, അമേരിക്കൻ ഐക്യ നാടുകൾ തുടങ്ങിയ രാജ്യങ്ങളിൽ കുരങ്ങ് ദിനം ആചരിക്കുന്നു.[2]

  1. "Monkey". Webster's New World College Dictionary (4th ed.). Webster's New World. 2004. ISBN 978-0764571251.
  2. "Monkey Day".

ഇതും കാണുക

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക

കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുരങ്ങ്&oldid=4069643" എന്ന താളിൽനിന്ന് ശേഖരിച്ചത്