വാണ്ടഡ് (2008)
2008ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ ആക്ഷൻ - ത്രില്ലർ സിനിമയാണ് വാണ്ടഡ്
Wanted | |
---|---|
Movie poster with a woman on the left holding a large handgun as she faces right. Her left arm is covered in tattoos. A man on the right is facing forward and is holding two handguns, one hand held over the other. The top of the image includes the film's title, while the bottom shows an overhead view of a city's lights as well as the release date. | |
സംവിധാനം | Timur Bekmambetov |
നിർമ്മാണം | Marc Platt Jason Netter Iain Smith Jim Lemley |
കഥ | Michael Brandt Derek Haas |
തിരക്കഥ | Chris Morgan Michael Brandt Derek Haas |
ആസ്പദമാക്കിയത് | Wanted by Mark Millar J. G. Jones |
അഭിനേതാക്കൾ | James McAvoy Angelina Jolie Morgan Freeman Terrence Stamp Thomas Kretschmann Common |
സംഗീതം | Danny Elfman |
ഛായാഗ്രഹണം | Mitchell Amundsen |
ചിത്രസംയോജനം | David Brenner |
സ്റ്റുഡിയോ | Spyglass Entertainment Relativity Media Marc Platt Top Cow Kickstart |
വിതരണം | Universal Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States Germany |
ഭാഷ | English |
ബജറ്റ് | $75 million[1] |
സമയദൈർഘ്യം | 110 minutes[2] |
ആകെ | $341,433,252[1] |
കഥാസാരം
തിരുത്തുകനൂറ്റാണ്ടുകളായി തയ്യൽക്കാരുടെ ഇടയിൽ ഉള്ള ഫ്രറ്റെർണിറ്റി എന്ന രഹസ്യ സംഘടനയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ലോകത്തിന്റെ ബാലൻസ് നിലനിർത്താൻ വയലൻസ് ഒരു വഴി ആയി ഉപയോഗിക്കുക എന്ന ബാറ്റ്മാൻ സിരീസിലെ ലീഗ് ഓഫ് ഷാഡോയുടെ അതെ നയം തന്നെയാണ് ഇതിനും. അതിനായി ജന്മനാ സൂപ്പർ ഹ്യൂമൻ എബിലിറ്റി ഉള്ള ചിലരെ ഫ്രറ്റെർണിറ്റി തിരെഞ്ഞെടുത്തു പരിശീലിപ്പിച്ചു് അവരുടെ കൊലയാളികൾ ആക്കി മാറ്റും . അഡ്രിനാലിൻ സാധാരണയിലും കൂടുന്ന സമയം ഹാർട്ട് റേറ്റ് സാധാരണയിലും വളരെ കൂടും . ആ സമയം ആ വ്യക്തിക്ക് സമയത്തിന്റെ ചലനം മെല്ലെ ആയി അനുഭവപ്പെടും . അങ്ങനെ ഒരു കഴിവുള്ള സംഘടയുടെ മുൻ കൊലയാളിയായ ഒരാളുടെ മകനാണ് വെസ്‌ലി . തെറ്റിപ്പിരിഞ്ഞ സംഘടനയെ ഇല്ലാതാക്കാൻ നടക്കുന്ന അയാളെ കൊലപ്പെടുത്താൻ സംഘടന നിയോഗിക്കുന്ന എല്ലാവരെയും തന്റെ കഴിവ് വെച്ച് വെസ്ലിയുടെ അച്ഛൻ പരാജയപ്പെടുത്തുന്നു. തന്റെ അച്ഛൻ ആരാണെന്നറിയാതെ ജീവിക്കുന്ന അച്ഛന്റെ അതെ കഴിവുള്ള വെസ്ലിയെ പരിശീലിപ്പിച്ചു തന്റെ തന്നെ അച്ഛനെ കൊല്ലാൻ വേണ്ടി തയ്യാറാക്കുകയാണ് സംഘടനയുടെ മുന്നിലുള്ള ഒരേ ഒരു മാർഗ്ഗം .
അവലംബം
തിരുത്തുക- ↑ 1.0 1.1 "Wanted (2008) – Box Office Mojo". Box Office Mojo. Amazon.com. Retrieved ഡിസംബർ 30, 2009.
- ↑ "Wanted at the BBFC". British Board of Film Classification. ജൂൺ 16, 2008. Archived from the original on ജൂൺ 30, 2008. Retrieved ജൂൺ 24, 2008.