വാണീവിലാസം ഗ്രന്ഥാലയം കൊടോളിപ്രം
This article വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: ലേഖനത്തിന് വിജ്ഞാനകോശസ്വഭാവമല്ല ഉള്ളത്. ബ്രോഷർ പോലെ തോന്നിപ്പിക്കുന്നു.. (2024 മാർച്ച്) |
കൂടാളി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 കൊടോളിപ്രത്ത് മട്ടന്നൂർ ഇരിക്കൂർ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രന്ഥാലയമാണ് വാണീവിലാസം ഗ്രന്ഥാലയം. 36 പുസ്തകങ്ങളുമായി 1956 ൽ സ്ഥാപിതമായ വാണീവിലാസം ഗ്രന്ഥാലയത്തിൽ ഇന്ന് വിവിധ വിജ്ഞാന ശാഖകളിലായി പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കേരളസ്റ്റേറ്റ് ലൈബ്രറി കൗൺസിലിനു കീഴിലാണ് നിലവിൽ എ ഗ്രേഡുള്ള ഗ്രന്ഥാലയം പ്രവർത്തിക്കുന്നത്. കൊടോളിപ്രം ഗ്രാമത്തിന്റെ കേന്ദ്ര സ്ഥാനത്ത് മട്ടന്നൂർ ഇരിക്കൂർ റോഡിൽ വയൽക്കരയിലാണ് ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്നത്. കൊടോളിപ്രമെന്ന അവികസിത പ്രദേശത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച പൊതുസ്ഥാപനനമാണ് ഈ ഗ്രന്ഥാലയം. കെ ടി കുഞ്ഞിക്കമ്മാരൻ നമ്പ്യാർ അനുവദിച്ചു തന്ന സ്ഥലത്താണ് ഗ്രന്ഥാലയം സ്ഥാപിതമായത്. തുടർന്ന് അദ്ദേഹത്തിന്റെ മകൾ ശ്രീമതി കെ ടി ജയലക്ഷ്മി പ്രസ്തുത സ്ഥലം (3.5 സെന്റ്) ഗ്രന്ഥാലയത്തിന് സംഭാവനയായി നൽകുകയാണുണ്ടായത്. കൂത്തുപറമ്പ വികസന ബ്ലോക്കിൽ നിന്നും അനുവദിച്ച 500 രൂപയും നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത 1000 രൂപയും ഒപ്പം സംഭാവനയായി ലഭിച്ച നിർമ്മാണ സാമഗ്രികളും പ്രയോജനപ്പെടുത്തി സന്നദ്ധ പ്രവർത്തനത്തിലൂടെ നിർമ്മിച്ച വായനശാലയുടെ - വാണീവിലാസം ഗ്രന്ഥാലയത്തിന്റെ പ്രവർത്തനോദ്ഘാടനം 1956 മെയ് 10 ന് അന്നത്തെ മലബാർ കലക്ടർ ആർ ഗോപാല സ്വാമി ഐ എ എസ് നിർവ്വഹിച്ചു.
സി വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ പ്രസിഡണ്ടും കെ കമ്മാരൻ നമ്പ്യാർ സിക്രട്ടറിയും വി ആർ കേളപ്പൻ നമ്പ്യാർ, പി കണ്ണനാനന്ദൻ, ആർ കെ കമ്മാരൻ നമ്പ്യാർ, വി ആർ ദാമോദരൻ നമ്പ്യാർ, ടി കുഞ്ഞിരാമൻ മാസ്റ്റർ, വി നാരായണൻ നമ്പീശൻ, കെ വി കൃഷ്ണമാരാർ, കല്യാടൻ കുഞ്ഞമ്പു നായർ എന്നിവർ അംഗങ്ങളുമായുള്ള പ്രവർത്തകസമിതിയാണ് ഗ്രന്ഥാലയത്തിന് ഭരണസാരഥ്യം വഹിച്ചത്.
1956ൽ നിർമ്മിച്ച കെട്ടിടം കാലപ്പഴക്കത്താൽ ജീർണിച്ചതിനെത്തുടർന്ന് 2001 ൽ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഗ്രന്ഥശാലാ സംഘത്തിന്റെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ 2003 ൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനായി. ഗ്രന്ഥാലയത്തിന്റെ സുവർണ ജൂബിലി വർഷത്തിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിന് മുകളിലായി രാജാറാം മോഹൻ റായ് ഫൗണ്ടേഷന്റെ കൂടി സഹായധനത്തോടെ ഒരു ഹാൾ പണിയാനും സാധിച്ചു. നാട്ടുകാരുടെയും സ്ഥാപനങ്ങളുടെയും യോഗങ്ങളും പൊതു പരിപാടികളും നടത്താൻ സൗകര്യപ്രദമായ രീതിയിലായിരുന്നു നിർമ്മാണം.
ഗ്രന്ഥാലയത്തിന്റെ ഇപ്പോഴത്തെ സിക്രട്ടറി സജിത്ത് കുമാറും പ്രസിഡണ്ട് പി വി ദിവാകരനുമാണ്.