വാണിദാസ് എളയാവൂർ

(വാണിദാസ്‌ എളയാവൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്ധ്യാപകൻ, പ്രഭാഷകൻ[1], എഴുത്തുകാരൻ[2] എന്നീ നിലകളിൽ അറിയപ്പെടുന്ന ഒരു മലയാളിയാണ്‌ വാണിദാസ് എളയാവൂർ‌. യഥാർത്ഥ നാമം പി.വി. ഗംഗാധരൻ നമ്പ്യാർ . വിശിഷ്ട അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്[3]. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു[4][5]

ജീവിതരേഖ

തിരുത്തുക

എം.വി. കൃഷ്ണൻ നമ്പ്യാരുടെയും പടിഞ്ഞാറേവീട്ടിൽ അമ്മാളു അമ്മയുടേയും മകനായി 1935 ജൂൺ 4- ന്‌ കണ്ണൂർ ജില്ലയിലെ എളയാവൂർ ഗ്രാമത്തിൽ ജനനം. 36 വർഷത്തെ അദ്ധ്യാപനത്തിന്‌ ശേഷം കൂടാളി ഹൈസ്കൂളിൽ നിന്ന് വിരമിച്ചു. "സംഗം" വാരിക, "താളം" ത്രൈമാസിക,സോഷ്യലിസ്റ്റ് വ്യൂ സായാഹ്ന ദിനപത്രം എന്നിവയുടെ പത്രാധിപരായിരുന്നു.

ഔദ്യോഗിക രംഗത്ത്

തിരുത്തുക
  • കേരള സർക്കാർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം
  • സിലബസ് ഇവാല്വേഷൻ കമ്മിറ്റി അംഗം
  • ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം
  • തുഞ്ചൻ സ്മാരക മാനജിംഗ് കമ്മിറ്റി അംഗം
  • നാഷണൽ കൗൺസിൽ ഫോർ ചൈൽഡ് എഡുക്കേഷൻ നിർ‌വാഹക സമിതി അംഗം
  • കേരള ഗ്രന്ഥശാല സംഘം അഡ്വൈസറി ബോർഡ് അംഗം

ഗ്രന്ഥങ്ങൾ

തിരുത്തുക
  • പ്രസംഗം ഒരു കല (ഡി.സി ബുക്സ്)
  • വടക്കൻ ഐതിഹ്യമാല (ഡി.സി ബുക്സ്)
  • പ്രവാചക കഥകൾ(ഡി.സി ബുക്സ്)
  • ഏകകബോധിനി
  • ചിലമ്പൊലി
  • ചന്ദനത്തൈലം
  • കഥ പറയുന്ന കോലത്തുനാട്
  • കഥകളുടെ നാട്
  • വിചാരമേഖല
  • ഖുർ‌ആന്റെ മുന്നിൽ വിനയാന്വിതം (ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്)[6]
  • ഇസ്ലാം സംസ്കൃതി ചില സൗമ്യ വിചാരങ്ങൾ(ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്)
  • ജിഹാദ് സത്യവേത്തിന്റെ ആത്മഭാവം (ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്)

പുരസ്കാരങ്ങൾ

തിരുത്തുക
  • എൻ.സി.ഇ.ആർ.ടി യുടെ അവാർഡ്("രചനയിൽ ഒരനുശീലനം" എന്ന പ്രബന്ധത്തിന്‌)
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷൻ അവാർഡ് ("ഏകകബോധിനി" എന്ന ഗ്രന്ഥത്തിന്‌)
  • ഇന്ദിരാഗാന്ധി സദ്ഭാവന അവാർഡ്[7]
  • മൈസൂർ മലയാള സാഹിത്യ വേദിയുടെ കൈരളി അവാർഡ്
  • കെ.സി. അബ്ദുല്ല മൗലവി ചാരിറ്റബിൾ ഫൗണ്ടേഷൻ അവാർഡ്
  1. "വാണിദാസിന്റെ പുസ്തകവീട്..." (in ഇംഗ്ലീഷ്). Archived from the original on 2021-08-01. Retrieved 2021-08-01.
  2. "മാതൃഭുമി ഓൺലൈൻ". Archived from the original on 2009-06-23. Retrieved 2009-09-12.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-09. Retrieved 2009-09-10.
  4. "കവിസമ്മേളനത്തിൽ" (PDF). keralasahityaakademi. Retrieved 26 July 2020.
  5. "പതിമൂന്നാം കേരള നിയമസഭ, അഞ്ചാം സമ്മേളനം-ചോദ്യം 2891" (PDF). niyamasabha.org. Retrieved 2021-08-01.
  6. P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 116. Archived from the original (PDF) on 2020-07-26. Retrieved 2 നവംബർ 2019.
  7. admin (2020-09-30). "വാണിദാസ് എളയാവൂർ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-01.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വാണിദാസ്_എളയാവൂർ&oldid=4101137" എന്ന താളിൽനിന്ന് ശേഖരിച്ചത്