ട്രേഡ് ഓഫ്

(വാണിജ്യമുദ്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഗുണമോ സവിശേഷതയോ നഷ്ടപ്പെടുത്തിക്കൊണ്ട് മറ്റൊന്ന് നേടേണ്ടിവരുന്ന അവസ്ഥയാണ് ട്രേഡ്-ഓഫ് (വിട്ടുവീഴ്ച്ച). ഗുണദോഷവശങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങൾ അറിഞ്ഞുകൊണ്ട് തീരുമാനമെടുക്കുന്നു എന്നാണ് സാധാരണഗതിയിൽ ഈ വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. പരിണാമത്തെ സംബന്ധിച്ചും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പ്രകൃതിനിർദ്ധാരണമാണ് ഈ അവസരത്തിൽ തീരുമാനമെടുക്കുന്നത്.

അപ്പോളോ ലൂണാർ മോഡ്യൂളിന്റെ ഡിസൈനിൽ കാലുകളുടെ എണ്ണത്തിൽ ഒരു വിട്ടുവീഴ്ച്ച വേണ്ടിവന്നിരുന്നു. മൂന്നു കാലുകളാക്കിയാൽ വാഹനത്തിന്റെ ഭാരം കുറയ്ക്കാൻ സാധിക്കുമായിരുന്നു. പക്ഷേ ഇത് സുരക്ഷിതമല്ലെന്നാണ് കണക്കാക്കപ്പെട്ടത്. അഞ്ച് കാലുകളാണ് ഏറ്റവും സുരക്ഷിതമെന്ന് കണക്കാക്കപ്പെട്ടതെങ്കിലും ഇത് അമിത ഭാരമുള്ള ഡിസൈനായിരുന്നു. രൂപകല്പന ചെയ്തവർ നാല് കാലുകൾ മതി എന്ന വിട്ടുവീഴ്ച്ച ചെയ്യുകയായിരുന്നു.
"https://ml.wikipedia.org/w/index.php?title=ട്രേഡ്_ഓഫ്&oldid=1923158" എന്ന താളിൽനിന്ന് ശേഖരിച്ചത്